ഏഴോം സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണ ലൈബ്രറി ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍ ഏഴോം സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണ ലൈബ്രറിയുടെ ഉദ്ഘാടനം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി.നാരായണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബാങ്കിന്റ സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്കായി തയ്യാറാക്കിയ ‘ റെയിന്‍ബോ ‘മൊബൈല്‍ ആപ്‌സ് ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.
ഒപ്പം SSLC, +2 മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് നേടിയവരായ വിദ്ധ്യാര്‍ത്ഥികളെയും ഉന്നത ബിരുദ റാങ്ക് ജേതാക്കളെയും അനുമോദിച്ചു. എം. വിജീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്ത് ഉപഹാരം നല്‍കി. ബാങ്ക് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ഇ. വേണു സ്വാഗതവും പി.വി പ്രേമരാജന്‍ നന്ദിയും പറഞ്ഞു. എം.കെ.ദിനേശ്( ദിനേശ് കണ്ണൂര്‍ ചെയര്‍മാന്‍), ബാബു, എന്‍.വി വിനോദ് എന്‍. കാര്‍ത്ത്യായണി, കെ.രാമചന്ദ്രന്‍ , കെ.പി.മോഹനന്‍, കെ.സന്ദീപ്, എന്നിവര്‍ പങ്കെടുത്തു.