ഏറാമല ബാങ്കിന്റെ മയൂരം വെളിച്ചെണ്ണ വിദേശത്തേക്ക്
കോഴിക്കോട് ഏറാമല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കോക്കനട്ട് കോംപ്ലക്സില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന മയൂരം വെളിച്ചെണ്ണ വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ആരംഭിച്ചു. ഖത്തറിലേക്കുള്ള ആദ്യ ഓര്‍ഡര്‍ ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു. കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നാളികേരം ഡ്രയറുപയോഗിച്ച് ഉണക്കി കൊപ്രയാക്കി അത് ഗ്രേഡ് ചെയ്ത് ഏറ്റവും ഗുണനിലവാരമുള്ള കൊപ്ര ഉപയോഗിച്ചാണ് വെളിച്ചെണ്ണ നിര്‍മ്മിക്കുന്നത്. ഗുണനിലവാരം കുറഞ്ഞ കൊപ്ര ഉപയോഗിച്ച് നിലവിളക്കെണ്ണയും ഉല്‍പ്പാദിപ്പിക്കുന്നു.
തേങ്ങാപ്പാല്‍, വെര്‍ജ്ജിന്‍ ഓയില്‍, വെന്ത വെളിച്ചെണ്ണ, ഹെയര്‍ ഓയില്‍ എന്നിവ ഉല്‍പ്പാദിപ്പിച്ചുവരുന്നു. കൂടാതെ എണ്ണ ഉപയോഗിക്കാതെ ഫ്രൈ ചെയ്തെടുത്ത നാളീകേര ചിപ്സ്, ഡെസിക്കേറ്റഡ് കോക്കനട്ട്, അരച്ച തേങ്ങ എന്നിവ ഉടന്‍ തന്നെ വിപണിയിലിറക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.