എ പ്ലസ് നേടിയവർക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകി വടകര ഏറാമല സഹകരണ ബാങ്ക്

[email protected]

എസ്.എസ് എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ എന്നിവയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ഏറാമല സർവീസ് സഹകരണ ബാങ്ക് അനുമോദിച്ചു. 61 വിദ്യാർഥികളെയാണ് 2000 രൂപയുടെ ക്യാഷ് അവാർഡും മെമന്റോയും നൽകി ആദരിച്ചത്. അനുമോദന സമ്മേളനം ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർച്ചയായി മൂന്നാം വർഷവും 100 ശതമാനം വിജയം നേടിയ ഓർക്കാട്ടേരി കെ. കുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. ചടങ്ങിൽ പി. കെ. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും ബാങ്ക് ഡയറക്ടർമാരും സഹകാരികളും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News