എളംകുന്നപ്പുഴ എസ്.സി/എസ്.ടി സഹകരണ സംഘത്തില്‍ നിക്ഷേപ സമാഹരണം തുടങ്ങി
എളംകുന്നപ്പുഴ എസ്.സി/ എസ്.ടി സര്‍വീസ് സഹകരണ സംഘത്തില്‍ നിക്ഷേപ സമാഹരണം തുടങ്ങി. സംഘം പ്രസിഡന്റ് ടി.സി.ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ.എന്‍.നിജുവില്‍ നിന്ന് ആദ്യ നിക്ഷേപം സ്വീകരിച്ചു. ബോര്‍ഡ് മെമ്പര്‍ കെ.എസ്. സുനില്‍, സെക്രട്ടറി എം.കെ.സെല്‍വരാജ് സീനിയര്‍ അക്കൗണ്ടന്റ് ഷീബ സി.എ, സംഘം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. രണ്ട് കോടി രൂപ സമാഹരിക്കാനാണ് സംഘം ലക്ഷ്യമിട്ടിരിക്കുന്നത്.