എറണാകുളം ജില്ലയിലെ സഹകരണസംഘങ്ങള്‍ ഓണച്ചന്ത തുടങ്ങി
എറണാകുളം ജില്ലയിലെ വിവിധ സഹകരണസംഘങ്ങള്‍ ഓണച്ചന്ത ആരംഭിച്ചു. വെണ്ണല സര്‍വീസ് സഹകരണബാങ്കിന്റെ ഓണച്ചന്ത ആലിന്‍ചുവട് എസ്.എന്‍.ഡി.പി.കെട്ടിടത്തില്‍ മുന്‍മേയര്‍ സി.എം. ദിനേശ്മണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എന്‍. സതീഷ് അധ്യക്ഷനായി.
തമ്മനം സര്‍വീസ് സഹകരണബാങ്കിന്റെ ഓണച്ചന്ത കൗണ്‍സിലര്‍ ജോര്‍ജ് നാനാട്ട് ഉദ്ഘാടനം ചെയ്തു. ബാങ്കിലെ നിര്‍ധനഅംഗങ്ങള്‍ക്ക് അഞ്ചുകിലോ അരി സൗജന്യമായി നല്‍കുന്ന പരിപാടിയും തുടങ്ങി. ബാങ്ക് പ്രസിഡന്റ് കെ.എന്‍. ലെനിന്‍ അധ്യക്ഷനായി. 687-ാംനമ്പര്‍ ഫോര്‍ട്ടുകൊച്ചി സര്‍വീസ് സഹകരണസംഘത്തിന്റെ ഓണച്ചന്ത കെ.ജെ. മാക്‌സി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംഘംപ്രസിഡന്റ് കെ.ജെ. സോഹന്‍ അധ്യക്ഷനായി. വാഴക്കാല അയ്യനാട് സര്‍വീസ് സഹകരണബാങ്കിന്റെ ഓണവിപണി പാലച്ചുവട് ശാഖയില്‍ ബാങ്ക് പ്രസിഡന്റ് കെ.ടി. എല്‍ദോ ഉദ്ഘാടനം ചെയ്തു. എന്‍.കെ. വാസുദേവന്‍ അധ്യക്ഷനായി. നോര്‍ത്ത് ചെല്ലാം സര്‍വീസ് സഹകരണസംഘത്തിന്റെ ഓണച്ചന്ത ചെറിയകടവില്‍ കെ.ജെ. മാക്‌സി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംഘംപ്രസിഡന്റ് വി.ജെ. നിക്‌സന്‍ അധ്യക്ഷനായി. ഒക്കല്‍ സര്‍വീസ് സഹകരണബാങ്കിന്റെ സഹകരണഓണവിപണി നമ്പിള്ളി കവലയില്‍ ബാങ്ക് ഭരണസമിതിയംഗം വനജതമ്പി ഉദ്ഘാടനം ചെയ്തു. 350രൂപയ്ക്ക്് അരിയടക്കം പത്തുസാധനങ്ങളുള്ള കിറ്റ്ഇവിടെ കിട്ടും.