എന്‍ജിനീയറിങ്ങ് കോളേജില്‍ സഹകരണ മേഖലയിലുള്ളവരുടെ മക്കള്‍ക്ക് സീറ്റും സ്‌കോളര്‍ഷിപ്പും
കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്റെ(കേപ്പ്) കീഴിലുള്ള പത്ത് എന്‍ജിനീയറിങ് കോളേജില്‍ ബി.ടെക് അഡ്മിഷന് സഹകരണ ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും മക്കള്‍ക്ക് സംവരണവും സ്‌കോളര്‍ഷിപ്പും. ബി.ടെക് കോഴ്‌സിന് മാനേജ്‌മെന്റ് സീറ്റില്‍ പത്തുശതമാനമാണ് സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും മക്കള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. 2018-19 അധ്യയനവര്‍ഷം മുതല്‍ സംവരണം ലഭിക്കുമെന്ന് കാണിച്ച് രജിസ്ട്രാര്‍ സർക്കുലർ ഇറക്കി.
സംവരണ സീറ്റിലേക്കും എന്‍ട്രന്‍സ് കമ്മീഷ്ണറുടെ അലോട്ട്‌മെന്റ് മുഖാന്തരമാണ് പ്രവേശനം നടത്തുന്നത്. എന്‍ട്രന്‍സ് കമ്മീഷ്ണറുടെ കേന്ദ്രീകൃത അലോട്ട്‌മെന്റില്‍ www.cee.kerala.org എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി ഓപ്ഷന്‍ നല്‍കി അഡ്മിഷനെടുക്കാനാവും.
തിരുവനന്തപുരം, മുട്ടത്തറ കോളേജ് ഓഫ് എന്‍ജിനീയറിങ്, കൊല്ലം പെരുമണ്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്, കൊല്ലം പത്തനാപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്, പത്തനംതിട്ട ആറന്മുള കോളേജ് ഓഫ് എന്‍ജിനീയറിങ്, ആലപ്പുഴ പുന്നപ്ര കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റ്, കോട്ടയം കിടങ്ങൂര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്, കോഴിക്കോട് വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്, കാസര്‍കോട് തൃക്കരിപ്പൂര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് എന്നിവയാണ് ബി.ടെക് അഡ്മിഷന്‍ ലഭിക്കാവുന്ന കോളേജുകള്‍.
സംവരണം ലഭിക്കുന്നതിന് കേപ്പിന് നല്‍കേണ്ട അപേക്ഷയുടെ മാതൃക താഴെ കാണുന്ന ലിങ്കില്‍നിന്ന് ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.