എടരിക്കോട് സഹകരണ ബാങ്കിന്റെ മെഡിക്കല്‍ ക്യാമ്പ് നാളെ
എടരിക്കോട് സര്‍വീസ് സഹകരണ ബാങ്ക് നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മെഡിക്കല്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നു. മാര്‍ച്ച് 2 ശനിയാഴ്ച 3 മണിക്ക് എടരിക്കോട് വെച്ചാണ് ക്ലാസ്.
അനുദിനം വര്‍ദ്ധിച്ചു വരുന്ന കാന്‍സറിനെ പ്രാരംഭഘട്ടത്തില്‍ തന്നെ അത് തിരിച്ചറിയുന്നതിനും രോഗത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനുമുളള മെഡിക്കല്‍ ബോധവല്‍ക്കരണ ക്ലാസിന് കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.ബി.പി. ഗംഗാധരന്‍ നേതൃത്വം നല്‍കും. സ്ത്രീകള്‍ക്കുള്ള മാമോഗ്രാം സൗജന്യ ടെസ്റ്റിനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടെയുള്ള രജിസ്‌ട്രേഷന്‍ ഫോം അന്ന് വിതരണം ചെയ്യും. അതില്‍ നിന്നും പരിശോധന നിര്‍ദേശിക്കുന്നവര്‍ക്കായി കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ ലബോറട്ടറി ബസ് മാര്‍ച്ച് 5 ചൊവ്വാഴ്ച എടരിക്കോട് എത്തി പറിശോധന നടത്തും.