എച്ച്.ഡി.സി. & ബി.എം. കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

[email protected]

സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന _ഹയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ്_ കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ജൂൺ 1 മുതൽ തിരുവനന്തപുരം, കൊട്ടാരക്കര, ചേർത്തല, ആന്മുള, കോട്ടയം, പാല, നോർത്ത് പറവൂർ, തൃശൂർ, പാലക്കാട്, തിരൂർ, കോഴിക്കോട്, തലശ്ശേരി, കാഞ്ഞങ്ങാട് സഹകരണ പരിശീലന കോളേജുകളിൽ ലഭിക്കും. സർവകലാശാല ബിരുദമോ കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള തത്തുല്യ ബിരുദമോ ആണ് യോഗ്യത. 2019 ജൂലൈ 15 ന് 40 വയസ്സ് കഴിയരുത്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാരുടെ ഉയർന്ന പ്രായപരിധി 45 വയസും, ഒ.ബി.സി. വിഭാഗക്കാർക്ക് 43 വയസുമാണ്. സഹകരണസംഘം ജീവനക്കാർക്ക് ഉയർന്ന പ്രായപരിധി ഇല്ല.

അപേക്ഷാഫാറം 200 രൂപയ്ക്ക് നേരിട്ടും മണിഓർഡർ മുഖേന 230 രൂപയ്ക്കും പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് 50 രൂപയ്ക്കും മണിയോർഡർ മുഖേന 80 രൂപയ്ക്കും സഹകരണ പരിശീലന കോളേജ് പ്രിൻസിപ്പൽമാരിൽ നിന്നും ലഭിക്കും. മണിയോർഡർ ജൂലൈ 10 വരെ മാത്രമേ സ്വീകരിക്കൂ. പൂരിപ്പിച്ച അപേക്ഷകൾ സഹകരണ പരിശീലന കോളേജ് പ്രിൻസിപ്പൽമാർക്ക് ജൂലൈ 15 ന് വൈകുന്നേരം അഞ്ച് മണിക്കകം ലഭിക്കണമെന്ന് അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News