എച്ച്.ഡി.സി. ആന്‍ഡ് ബി.എം. കോഴ്സിന് അപേക്ഷിക്കാം

web desk

സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പതിമൂന്ന് സഹകരണ പരിശീലന കോളേജുകളിലായി 1600 സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരുവര്‍ഷമാണ് കോഴ്സിന്റെ കാലാവധി. അപേക്ഷ ഫോറങ്ങള്‍ ജുലായ് 15വരെ സഹകരണ പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും.

സഹകരണ അപ്പക്സ് സ്ഥാപനങ്ങള്‍, സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകള്‍, വിവിധ സഹകരണ സംഘങ്ങള്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്നിവയിലേക്ക് ജോലി ലഭിക്കുന്നതിനുള്ള യോഗ്യതയാണ് എച്ച്.ഡി.സി. ആന്‍ഡ് ബി.എം. 40വയസ് കഴിയാത്തവര്‍ക്ക് അപേക്ഷിക്കാം.

പട്ടികവിഭാഗക്കാര്‍ക്ക് 45 വയസ്സുവരെ അപേക്ഷിക്കാം. ഒ.ബി.സിക്കാര്‍ക്ക 43 വയസ്സാണ് പ്രായപരിധി. സഹകരണ സംഘം ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല. പത്തുശതമാനം സീറ്റ് പട്ടികവിഭാഗത്തിനും അഞ്ചുശതമാനം വീതം ഒ.ബി.സി.ക്കും, വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്കും ഒരുശതാമാനം വികലാംഗര്‍ക്കും പത്തുശതമാനം സഹകരണ സംഘം ജീവനക്കാര്‍ക്കും സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. ക്ഷീരം, വ്യവസായം, സഹകരണം, ഫിഷറീസ് തുടങ്ങിയ വകുപ്പിന് കീഴിലെ സഹകരണ സംഘങ്ങളിലെ ജീവനക്കാരെല്ലാം സംവരണത്തിന് അര്‍ഹരാണ്.

അപേക്ഷ ഫോറം 200 രൂപയ്ക്ക് നേരിട്ട് സഹകരണ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും 230 രൂപയ്ക്ക് മണി ഓര്‍ഡര്‍ മുഖേനയും ലഭിക്കും. പട്ടികവിഭാഗക്കാര്‍ക്ക് 50രൂപയും മണിയോഡര്‍ മുഖേന 80 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ അതത് പരിശീലനകേന്ദ്രം പ്രന്‍സിപ്പല്‍മാര്‍ക്കാണ് നല്‍കേണ്ടത്. അവസാന തീയതി ജുലായ് 15.
പരിശീലന കേന്ദ്രങ്ങളും ഫോണ്‍ നമ്പറും: തിരുവനന്തപുരം 0471 2436689, കൊട്ടാരക്കര- 0474 2454787, ചേര്‍ത്തല- 0478 2813070, കോട്ടയം- 0481 2582852, ആറന്മുള-0468-2278140, പാല-0482 2213107, എറണാകുളം-0484 2447866, തൃശൂര്‍-0487 2389402, പാലക്കാട്-0491 2522946, തിരൂര്‍- 0494 2423929, കോഴിക്കോട്- 0495 2306460, തലശ്ശേരി-0490 2354065, കാഞ്ഞങ്ങാട് – 0467 2217330

 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News