എം.വി.ആർ കാൻസർ സെന്റർ ലോകത്തിന്റെ നെറുകയിൽ ഉദ്ഘാടനം ചെയ്തു

[email protected]

ലോകനിലവാരമുള്ള സേവനങ്ങളുമായി എം.വി. ആർ കാൻസർ സെന്ററിന്റെ കീഴിലുള്ള എം.വി.ആർ അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക് സെന്റർ ദുബായിൽ ആരംഭിച്ചു. ദുബായ് ഇന്റർനാഷണൽ എയർപോർട്ട് സമീപം ഫ്ളോറ ഇൻ കെട്ടിടത്തിലാണ് ക്യാൻസർ സെന്റർ ആരംഭിച്ചിരിക്കുന്നത്. 30 കോടി രൂപ ചെലവിൽ 5800സ്ക്വയർ ഫീറ്റിൽ ആണ് സെന്റർ പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ രോഗനിർണയവും തുടർന്ന് കീമോതെറാപ്പി ഉൾപ്പെടെയുള്ള സേവനങ്ങളും ആരംഭിക്കുമെന്ന് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ പറഞ്ഞു. ജാതിയും മതവും സംസ്ഥാനവും രാജ്യവും നോക്കിയല്ല ക്യാൻസർ ബാധിക്കുന്നതെന്നും അതിനു എം.വി.ആർ ക്യാൻസർ സെന്റർ കൊണ്ട് സാധിക്കുന്ന വിധത്തിൽ സഹായം നൽകുക എന്ന വലിയ ദൗത്യമാണ് ഞങ്ങൾ ഏറ്റെടുത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് അഭിമാനനിമിഷം ആണിതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മുഴുവൻ പിന്തുണയും ക്യാൻസർ സെൻസറിന് നൽകുമെന്നും സംസ്ഥാനവും രാജ്യവും വിട്ട് കേരളത്തിലെ സഹകരണ മേഖല വളർന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാൻസർ സെന്ററിന്റെ യു.എ.ഇ യിലെ സ്പോൺസർഷിപ്പ് പ്രതിഫലം വാങ്ങാതെ ഏറ്റെടുത്ത രാജകുടുംബാംഗം ഷെയ്ഖ് സുഹൈൽ ഖലീഫ സഈദ് അൽ മക്തും എം.വി.ആർ അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക് കാൻസർ സെന്റർ ലോകത്തിന്റെ തന്നെ ഹബ്ബ് ആയ ദുബായിൽ ഉദ്ഘാടനം ചെയ്തു. പ്രൗഢഗംഭീരമായ ചടങ്ങിൽ കേരളത്തിൽ നിന്നും യു.എ.ഇ യിൽ നിന്നും ഉള്ള നിരവധി ജനപ്രതിനിധികളും ബിസിനസുകാരും സഹകാരികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News