എം.വി.ആർ കാൻസർ സെന്ററിൽ കിഡ്സ് സോൺ പ്രവർത്തനം തുടങ്ങി
എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കുട്ടികൾക്കായി കിഡ്സ് സോൺ പ്രവർത്തനം തുടങ്ങി. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാജ്പാൽ മീന ഐ.പി.എസ് (ഡി.ഐ.ജി ആൻഡ് കമ്മീഷണർ ഓഫ് പൊലീസ്) ഉദ്ഘാടനം നിർവഹിച്ചു. ഡോ. കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഡോ. യാമിനി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എംവിആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻ കുട്ടി വാര്യർ മുഖ്യാതിഥിയായി. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. റബേക്കാ ജോൺ, ചീഫ് എസ്‌സിക്യൂട്ടീവ് ഓഫീസർ ഡോ. എൻ.കെ. മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുക്കു.
കാൻസർ ചികിത്സയ്ക്ക് വിധേയരായ കുട്ടികളുടെ ആരോഗ്യം നിലനിർത്തുന്നതിലും മെച്ചപ്പെടുത്തുന്നതിലും ശാരീരിക പ്രവർത്തനങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയ ചികിത്സകളുടെ പാർശ്വഫലങ്ങളെ ലഘൂകരിക്കാൻ ഇത് സഹായിക്കുകയും സാധാരണ നിലയിലുള്ള ഊർജസ്വലത നൽകുകയും ചെയ്യുന്നു.