എം വി ആർ കാൻസർ സെന്ററിൽ അന്താരാഷ്ട്ര കാൻസർ കോൺഫറൻസ്
കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ അന്താരാഷ്ട്ര കാൻസർ കോൺഫറൻസ് സംഘടിപ്പിക്കുന്നു. എം വി ആർ കാൻകോൺ എന്നു പേരിട്ട പരിപാടി വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ഗവർണർ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും.ഞായറാഴ്ച വരെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിൽ ഇന്ത്യക്കകത്തും പുറത്തു നിന്നുമുള്ള പ്രമുഖ ഡോക്ടർമാർ സംസാരിക്കും. അമേരിക്കയിലെ ക്ലീവ് ലാൻറ് ക്ലിനിക്കുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ക്ലീവ് ലാൻറ് ക്ലിനിക്കിലെ ഡോ.ജേം എബ്രഹാം, ഡോ.തോമസ് ബഡ്, ഡോ.പീറ്റർ റോസ്, ഡോ.ഡ യാനേ റാഡ് ഫോർഡ്, ബോസ്റ്റണിലെ ലിങ്കൺ കൗണ്ടി ആശുപത്രിയിലെ ഡോ.ദിനേശ് തെക്കിക്കൊട്ടിൽ, ദുബായി ആശുപത്രിയിലെ ഡോ. ഷാഹിന ദാവൂദ് തുടങ്ങി നിരവധി സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ വിവിധ സെഷനുകളിൽ സംസാരിക്കും.സ്തനാർബുദം, ഗർഭാശയ കാൻസർ, ശ്വാസകോശ കാൻ സർ, മോളികുലാർ ഓങ്കോളജി, പാലിയേറ്റിവ് കെയർ തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
പരിപാടിയിൽ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ, ഐ എസ് എം പി ഒ ഡയറക്ടർ ഡോ ഹേമന്ത് മൽഹോത്ര, ഡോ.ജേം എബ്രഹാം, മെഡിക്കൽ ഡയറക്ടർ ഡോക്ടർ നാരായണൻകുട്ടി വാര്യർ, സി.ഇ.ഒ ഡോ.ഇക്ബാൽ അഹമ്മദ്, സിറ്റി ബാങ്ക് ഡയറക്ടർ സി.ഇ. ചാക്കുണ്ണി, കെയർ ഫൗണ്ടേഷൻ ഡയറക്ടർ എൻ.സി.അബൂബക്കർ തുടങ്ങിയവർ സംബന്ധിക്കും.
ഇതോടൊപ്പം എം.വി.ആർ കാൻസർ സെന്റർ എല്ലാ വർഷവും നടത്തുന്ന ക്വിസ് മത്സരം 29 ന് നടക്കും. വിജയിക്കുന്ന ടീമിന് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും.