എം വി ആർ കാൻകോൺ സമാപിച്ചു  

moonamvazhi

മൂന്നു ദിവസമായി കോഴിക്കോട് എം. വി. ആർ കാൻസർ സെൻററിൽ നടന്നുവന്ന കാൻകോൺ 23 സമാപിച്ചു. രാജ്യാന്തര സമ്മേളനമായി നടത്താറുള്ള മെഡിക്കൽ കോൺഫറൻസ് ഇത്തവണ ഇന്ത്യയിലെ പ്രമുഖ ഡോക്ടർമാരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടുള്ള ദേശീയ സമ്മേളനമായാണ് നടത്തിയത്. കേരളത്തിനകത്തും പുറത്തു നിന്നുമായി കാൻസർ ചികിത്സാ വിദഗ്ധർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരടക്കം അഞ്ഞൂറോളം പേർ പങ്കെടുത്തതായി മെഡിക്കൽ ഡയരക്ടർ ഡോ. നാരായണൻകുട്ടി വാര്യർ പറഞ്ഞു.

ആദ്യ ദിവസം ന്യൂട്രിഷണൽ ഓങ്കോളജി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ – ന്യൂട്രികോണും, നഴ്സിംഗ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ മജ്ജ മാറ്റിവെക്കൽ ചികിത്സയെക്കുറിച്ച് നഴ്സിംഗ് വർക്ക്ഷോപ്പും നടത്തി. രണ്ടാം ദിവസം പതോളജി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടന്ന കോൺഫറൻസിൽ ടാറ്റാ മെമ്മോറിയൽ സെൻ്ററിൽ നിന്നെത്തിയ ഡോ. പ്രശാന്ത് ടംഭരെ, ഡോ. ഗൗരവ് ചാറ്റർജി, സീതാറാം ഗോഖലെ തുടങ്ങിയവർ പ്രഭാഷണം നടത്തി. മൂന്നാം ദിവസം റേഡിയോ തെറാപ്പിയെക്കറിച്ചള്ള സെമിനാർ സംഘടിപ്പിച്ചു. ആശുപത്രി സി.ഇ.ഒ ഡോ. മുഹമ്മദ് ബഷീർ, സി.എ.ഒ ഡോ. റബേക്കാ ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News