എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ഏഴാം വാര്‍ഷികം 17 ന് ആഘോഷിക്കും

moonamvazhi
കോഴിക്കോട്ടെ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏഴാം വാര്‍ഷികം ജനുവരി 17 നു വൈകിട്ട് നാലു മണിക്ക് ആഘോഷിക്കുന്നു. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മുഖ്യാതിഥിയായ ഡോ. ചിറ്റം പര്‍ണിക റെഡ്ഡി എം.എല്‍.എ. ( തെലങ്കാന ) ആഘോഷം ഉദ്ഘാടനം ചെയ്യും. അതിഥിയായ ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ സംസാരിക്കും. കെയര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ പി.കെ. അബ്ദുള്ളക്കോയ, ശിവകുമാര്‍ റെഡ്ഡി ( എന്‍ജിനിയര്‍, തെലങ്കാന ) എന്നിവര്‍ ആശംസ നേരും. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യര്‍ സ്വാഗതവും സെക്രട്ടറി ആന്റ് സി.ഇ.ഒ. ഡോ. എന്‍.കെ. മുഹമ്മദ് ബഷീര്‍ നന്ദിയും പറയും. തുടര്‍ന്ന് സാംസ്‌കാരികപരിപാടികളും സമ്മാനവിതരണവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News