എം.വി.ആര്‍. അക്കാദമിക്ക് അഭിമാനമുഹൂര്‍ത്തമായി ബിരുദസമര്‍പ്പണച്ചടങ്ങ്

moonamvazhi

കോഴിക്കോട്ടെ എം.വി.ആര്‍. കാന്‍സര്‍ സെന്ററിനു കീഴിലുള്ള എം.വി.ആര്‍. അക്കാദമിയുടെ മികവിന്റെ യാത്രയില്‍ അഭിമാനമുഹൂര്‍ത്തം സമ്മാനിച്ചുകൊണ്ട് ശനിയാഴ്ച ബിരുദസമര്‍പ്പണച്ചടങ്ങ് നടന്നു. ഓങ്കോളജി ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളുടെ ആദ്യബാച്ചിനുള്ള ( 2020-23 ബാച്ച് ) ബിരുദസമര്‍പ്പണച്ചടങ്ങില്‍ കോഴിക്കോട് ഐ.ഐ.എം. ഡയറക്ടര്‍ പ്രൊഫ. ദേബശിഷ് ചാറ്റര്‍ജി മുഖ്യാതിഥിയായി പങ്കെടുത്തു. ദീപം തെളിയിച്ചുകൊണ്ട് അദ്ദേഹം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആതുരശുശ്രൂഷയുടെ ലോകത്തു എപ്പോഴും മികവിനുവേണ്ടി ആത്മസമര്‍പ്പണം നടത്താന്‍ അദ്ദേഹം വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തു.

 

എം.വി.ആര്‍. അക്കാദമിയില്‍ വിജയകരമായി പഠനം പൂര്‍ത്തിയാക്കിയ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളുടെ ആദ്യബാച്ചിനു സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. ദേശീയ ബോര്‍ഡിന്റെ DrNB പരീക്ഷകളില്‍ ഉന്നതവിജയവും ഫെല്ലോഷിപ്പുകളും നേടിയ ഈ വിദ്യാര്‍ഥികള്‍ അര്‍പ്പണബോധവും പഠനമികവും കൊണ്ട് സ്ഥാപനത്തിന്റെ അഭിമാനമായി മാറിയവരാണ്. പഠനം പൂര്‍ത്തിയാക്കി പുറത്തുപോകുന്ന മികച്ച വിദ്യാര്‍ഥിക്കുള്ള ‘ ഡോ. ഇഖ്ബാല്‍ അഹമ്മദ് ബെസ്റ്റ് ഔട്ട്‌ഗോയിങ് സ്റ്റൂഡന്റി ‘ നുള്ള അവാര്‍ഡ് പഠനത്തില്‍ മികവും വൈദ്യശാസ്ത്രരംഗത്തു പ്രതിബദ്ധതയും തെളിയിച്ച ഡോ. സോമദിപ പാല്‍ കരസ്ഥമാക്കി. സി.ഇ.ഒ.യും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. നാരായണന്‍കുട്ടി വാരിയര്‍, കെയര്‍ ഫൗണ്ടേഷന്‍ സി.ഇ.ഒ. ഡോ. മുഹമ്മദ് ബഷീര്‍, അക്കാദമി ഡയറക്ടര്‍ ഡോ. ശ്രീധരന്‍, ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. ദീലീപ് ദാമോദരന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. സഞ്ജീവന്‍ സ്വാഗതവും സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശ്യാം വിക്രം നന്ദിയുംപ റഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News