എംപ്ലോയീസ് യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി വീട് നിർമ്മിച്ച് നൽകി.

adminmoonam

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റി, യൂണിയൻ അംഗങ്ങളിൽ നിന്നും പ്രളയ ഫണ്ട്‌ ആയി പിരിച്ചെടുത്ത തുക ഉപയോഗിച്ച് സംഘടനാ ചരിത്രത്തിലാദ്യമായി ചാലക്കുടിയിൽ മംഗലത്തു ദേവസ്സി ഭാര്യ മോളിക്കു നിർമ്മിച്ചു നൽകി. 515 സ്ക്വയർഫീറ്റ് വീട് 5.5 ലക്ഷം രൂപയ്ക്കു പണി പൂർത്തീകരിച്ചു നൽകി. അത്തം നാളിൽ യൂണിയൻ ജില്ല പ്രസിഡന്റ്‌ എ.ടി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചാലക്കുടി എംഎൽഎ ബി.ഡി. ദേവസ്സി താക്കോൽ ദാനം നിർവഹിച്ചു. യോഗത്തിൽ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.എ. രമേഷ്, ‌ സി ഐ ടി യു ജില്ല സെക്രട്ടറി യു.പി. ജോസഫ്, ചാലക്കുടി മുൻസിപ്പൽ ചെയർപേഴ്സൺ, സിപിഎം ചാലക്കുടി ഏരിയ സെക്രട്ടറി ടി എ ജോണി, സിഐടിയു ചാലക്കുടി ഏരിയ സെക്രട്ടറി കെ എസ് അശോകൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News