എംപ്ലോയീസ് ഫ്രണ്ട് അനുമോദന സമ്മേളനവും യാത്രയയപ്പും നടത്തി.
കേരള കോ: ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് കണ്ണൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും സർവ്വീസിൽ നിന്നും വിരമിച്ച സംഘടനയിലെ അംഗങ്ങളെയും ഉപഹാരം നൽകി ആദരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം താലൂക്കിലെ കണ്ണൂർ, ചക്കരക്കൽ, പുതിയതെരു എന്നീ കേന്ദ്രങ്ങളിൽവെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.കണ്ണൂരിൽ നടന്ന ചടങ്ങ് കെ പി സി സി അംഗം മുണ്ടേരി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.സർവ്വീസിൽ നിന്നും വിരമിച്ചവർക്കുള്ള ഉപഹാരങ്ങൾ സംസ്ഥാന കമ്മിറ്റി അംഗം കെ സി രാജീവൻ കൈമാറി.കെ വി അഗീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കൂക്കിരിരാജേഷ്, എം വി സീത, കെ പ്രീത എന്നിവർ സംസാരിച്ചു. താലൂക്ക് വൈസ് പ്രസിഡൻ്റ് ചന്ദ്രൻ കാണിച്ചേരി സ്വാഗതവും കെ ജിതേഷ് നന്ദിയും പറഞ്ഞു.പുതിയതെരുവിൽ വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി കെ ലളിതാദേവി ഉദ്ഘാടനം ചെയ്തു. വിരമിച്ചവർക്കുള്ള ഉപഹാരങ്ങൾ സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.രാജു കൈമാറി. താലൂക്ക് സെക്രട്ടറി പി.പി സുജിത്ത് കുമാർ അദ്ധ്യക്ഷം വഹിച്ചു.പി.ഒ ചന്ദ്രമോഹനൻ, എൻ എം ബൈജു.പി വി പ്രഭാകരൻ, ഷീബ.ബി എന്നിവർ സംസാരിച്ചു. ഷമ്മിയാസ് സ്വാഗതവും എം വിനോദ്കുമാർ നന്ദിയും പറഞ്ഞു.
ചക്കരക്കല്ലിൽ ഡി സി സി ജന:സെക്രട്ടറി കെ സി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് ലക്ഷ്മണൻ തുണ്ടിക്കോത്ത് ഉപഹാരങ്ങൾ വിതരണം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് ടി കെ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.കെ ജയരാജൻ മാസ്റ്റർ, കെ കെ പ്രശാന്തൻ, എം സുധാകരൻ എന്നിവർ സംസാരിച്ചു.എം പ്രശാന്തൻ സ്വാഗതവും സീനാ മോഹൻ നന്ദിയും പറഞ്ഞു.