എംപ്ലോയീസ് ഫ്രണ്ടിന്റെ എ.ആർ ഓഫീസ് ധർണ നാളെ.

adminmoonam

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാനത്തെ മുഴുവൻ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിൽ നാളെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. സംസ്ഥാന സർക്കാർ സഹകരണ മേഖലയ്ക്കും ജീവനക്കാർക്കും ആശ്വാസകരമായ ഒരു നടപടിയും എടുത്തില്ല. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനും നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് സംഘടന മൂന്നാം ഘട്ട സമരത്തിലേക്ക് കടക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു.

1:4 നിയമം ഭേദഗതി ചെയ്യുക, കളക്ഷൻ ഏജന്റ് മാരുടെയും അപ്രൈസർ മാരുടെയും പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Leave a Reply

Your email address will not be published. Required fields are marked *

Latest News