എംപ്ലായ്‌മെന്റ് രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെ പുതുക്കാം
2000 ജനുവരി ഒന്നു മുതല്‍ 2021 ആഗസ്റ്റ് 31 വരെയുള്ള കാലത്തു വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കു അവരുടെ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 2022 ഏപ്രില്‍ 30 വരെ ഇനി രജിസ്‌ട്രേഷന്‍ പുതുക്കാം.
രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്ന ഉദ്യോഗാര്‍ഥികള്‍ക്കു 2021 ലും ഇതുപോലെ അവസരം നല്‍കിയിരുന്നു. 2021 ജനുവരി ഒന്നു മുതല്‍ നവംബര്‍ 30 വരെയാണു അന്നു അനുമതി നല്‍കിയിരുന്നത്.
കോവിഡ് കാരണം ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണവും പുതിയ രജിസ്‌ട്രേഷനുകളുടെ തിരക്കും കാരണം പലര്‍ക്കും റദ്ദായ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ സമയപരിധി നീട്ടുന്നതില്‍ ഉചിത നടപടിയെടുക്കണമെന്നു എംപ്ലോയ്‌മെന്റ് ഡയരക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണു സര്‍ക്കാര്‍ കാലാവധി വീണ്ടും നീട്ടിയത്.