ഊരാളുങ്കല്‍ സഹകരണ ബാങ്കിന്റെ നൂറാം വാര്‍ഷികം: സഹകാരി സെമിനാര്‍ സംഘടിപ്പിച്ചു
ഊരാളുങ്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങല്‍ സര്‍ഗാലയില്‍ സംഘടിപ്പിച്ച സഹകാരി സെമിനാര്‍ മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ: തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വ്യവസായിക സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ വികസനനയം ആവിഷ്‌കരിച്ച് ലോകത്ത് പുതിയ ബദല്‍ അവതരിപ്പിക്കാന്‍ സഹകരണ പ്രസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും കൈകോര്‍ക്കണമെന്ന് തോമസ് ഐസക് പറഞ്ഞു.
പ്രസിഡന്റ് വി.പി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സഹകരണ പ്രസ്ഥാനവും സമകാലിക പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ കണ്ണൂര്‍ ഐ.സി.എം ഡയറക്ടര്‍ ശശികുമാര്‍ ക്ലാസെടുത്തു. ആര്‍. ഗോപാലന്‍, യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ പാലേരി രമേശന്‍, മനയത്ത് ചന്ദ്രന്‍, സഹകരണ രജിസ്ട്രാര്‍ പി. സുധീഷ്, അരവിന്ദാക്ഷന്‍, യു.എം. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.