ഊന്നുകല്‍ ബാങ്ക് അണുനശീകരണ ഉപകരണങ്ങളും മരുന്നും വിതരണം ചെയ്തു

Deepthi Vipin lal

ഊന്നുകല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അണുനശീകരണ ഉപകരണങ്ങളും മരുന്നും വിതരണം ചെയ്തു. കോവിഡ് വ്യാപനം, മഴക്കാല പകര്‍ച്ചവ്യാധി സാദ്ധ്യതകള്‍ തടയുന്നതിന്റെ ഭാഗമായാണ് അണുനശീകരണ പമ്പും മരുന്നും വിതരണം ചെയ്തത്.

കവളങ്ങാട് പഞ്ചായത്തിലെ പൊതുസ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍, കടകള്‍, റേഷന്‍ കട, കോവിഡ് നെഗറ്റീവായ വീടുകള്‍ എന്നിവ അണു വിമുക്തമാക്കുന്നതിന് വേണ്ടി നേര്യമംഗലം, കവളങ്ങാട് എന്നീ പ്രദേശങ്ങളിലെ ഡി.വൈ.എഫ്.ഐ. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഉപകരണങ്ങള്‍ കൈമാറി. വിതരണോല്‍ഘാടനം ബാങ്ക് പ്രസിഡന്റ് എം.എസ്. പൗലോസ് നിര്‍വഹിച്ചു. തോമാച്ചന്‍ ചാക്കോച്ചന്‍, സെക്രട്ടറി കെ കെ ബിനോയി, എല്‍ഡില്‍ ജോര്‍ജ്, അഖില്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News