ഉപരിപഠനത്തിന് മികച്ച സര്‍വ്വകലാശാല കണ്ടെത്താം
ഡോ. ടി. പി. സേതുമാധവന്‍
(2020 നവംബര്‍ ലക്കം )
വിദേശത്ത് ഉപരിപഠനം നടത്താനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അവര്‍ക്കിഷ്ടപ്പെട്ട വിഷയത്തില്‍ ലോക യൂണിവേഴ്‌സിറ്റി റാങ്കിങ് നിലവാരം അറിയേണ്ടതുണ്ട്. നിലവാരമുള്ള സര്‍വ്വകലാശാലകളില്‍ മാത്രമേ അഡ്മിഷന് ശ്രമിക്കാവൂ . ടൈംസ് ഹയര്‍ എഡുക്കേഷന്റെ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങാണ് വിലയിരുത്താവുന്ന മികച്ച മാനദണ്ഡം.
ആര്‍ട്‌സ് ആന്റ് ഹ്യുമാനിറ്റീസില്‍ മികച്ച 20 സര്‍വ്വകലാശാലകള്‍ ഇവയാണ് : സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ( അമേരിക്ക ), യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജ് , യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ് ( യു.കെ. ), എം.ഐ.ടി., ഹാര്‍വാര്‍ഡ് ( അമേരിക്ക ), യു.സി.എല്‍. ( യു.കെ. ), പ്രിന്‍സ്ടണ്‍, യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ, യേല്‍, കാലിഫോര്‍ണിയ (അമേരിക്ക ), എഡിന്‍ബറോ ( യു.കെ. ), കൊളംബിയ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ , മിഷിഗണ്‍ ( അമേരിക്ക ), ഹംബോള്‍ട് യൂണിവേഴ്‌സിറ്റി ( ജര്‍മനി ), PSL റിസര്‍ച്ച് യൂണിവേഴ്‌സിറ്റി ( ഫ്രാന്‍സ് ), ലെയ്ഡന്‍ യൂണിവേഴ്‌സിറ്റി ( നെതര്‍ലാന്റ്‌സ് ), ഗഡ ലീവന്‍ ( ബെല്‍ജിയം ), പെക്കിംഗ് ( ചൈന ).
ബിസിനസ് ആന്റ് ഇക്കണോമിക്‌സ് : എം.ഐ.ടി., സ്റ്റാന്‍ഫോര്‍ഡ് ( അമേരിക്ക ), ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് ( യു.കെ ), യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്കിലി, ഡ്യൂക്ക്, ഷിക്കാഗോ, പെന്‍സില്‍വാനിയ, യേല്‍ ( അമേരിക്ക ), ETH സൂറിച്ച് ( സ്വിറ്റ്‌സര്‍ലാന്റ് ), നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി , മിഷിഗണ്‍, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ ( അമേരിക്ക. ), NUS ( സിംഗപ്പൂര്‍ ) , സിങ്കുവ , പെക്കിംഗ് (ചൈന).
കമ്പ്യൂട്ടര്‍ സയന്‍സ് : ഓക്‌സ്‌ഫോര്‍ഡ് ( യു.കെ. ), സ്റ്റാന്‍ഫോര്‍ഡ് ( അമേരിക്ക ), ETH സൂറിച്ച് ( സ്വിറ്റ്‌സര്‍ലാന്റ് ), MIT ( അമേരിക്ക ), കേംബ്രിഡ്ജ് ( യു.കെ. ) കാര്‍ണിജെ മെലന്‍ ( അമേരിക്ക ), ഇംപീരിയല്‍ കോളേജ് ( യു.കെ. ), ഹാര്‍വാര്‍ഡ് , പ്രിന്‍സ്ടണ്‍, കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ( അമേരിക്ക.), NUS ( സിംഗപ്പൂര്‍ ), യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ( അമേരിക്ക ) , NTU ( സിംഗപ്പൂര്‍ ), കോര്‍ണല്‍ ( അമേരിക്ക ), സിംഗുവ ( ചൈന ), ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ( അമേരിക്ക ), ഹോങ്കോംഗ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി ( ഹോങ്കോംഗ് ), ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് മ്യൂണിക്ക് ( ജര്‍മനി ), UCL ( യു.കെ. ), Ecole പോളിടെക്‌നിക്ക് ( സ്വിറ്റ്‌സര്‍ലാന്റ് ).
നിയമം : സ്റ്റാന്‍ഫോര്‍ഡ്, യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജ്, യേല്‍, ഓക്‌സ്‌ഫോര്‍ഡ്, ഷിക്കാഗോ, കാലിഫോര്‍ണിയ, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ്, ന്യൂയോര്‍ക്ക് യൂണിേവഴ്‌സിറ്റി, മെല്‍ബണ്‍ ( ആസ്‌ട്രേലിയ ), ഹാര്‍വാര്‍ഡ്, UCL ( യു.കെ.), NUS ( സിംഗപ്പൂര്‍ ), കൊളംബിയ യൂണിവേഴ്‌സിറ്റി ( അമേരിക്ക ), യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ്, എഡന്‍ബറോ, UNSW ( സിഡ്‌നി ), McGill Universtiy ( കാനഡ ).
ജീവശാസ്ത്രം : കേംബ്രിഡ്ജ്, ഹാര്‍വാര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, MIT, സ്റ്റാന്‍ഫോര്‍ഡ്, കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, യേല്‍, UCL ( യു.കെ.), യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ-സാന്‍ഡിയാഗോ, ETH സൂറിച്ച്, സിംഗുവ ( ചൈന ), ഇംപീരിയല്‍ കോളേജ് ( യു.കെ ), കോര്‍ണല്‍, കൊളംബിയ യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ, വാഗനിംഗന്‍ യൂണിവേഴ്‌സിറ്റി ( നെതര്‍ലാന്റസ് ) .
എന്‍ജിനിയറിങ് : കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, കേംബ്രിഡ്ജ്, ഹാര്‍വാര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, എം.ഐ.ടി, പ്രിന്‍സ്ടണ്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇംപീരിയല്‍ കോളേജ് ( യു.കെ ) , NUS ( സിംഗപ്പൂര്‍ ) , പെക്കിംഗ് ( ചൈന ), NTU ( സിംഗപ്പൂര്‍ ) , സിംഗുവ ( ചൈന ), EP ( സ്വിറ്റ്‌സര്‍ലാന്റ് ).
ഫിസിക്കല്‍ സയന്‍സ് : പ്രിന്‍സ്ടണ്‍, കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കേംബ്രിഡ്ജ്, സ്റ്റാന്‍ഫോര്‍ഡ്, ഹാര്‍വാര്‍ഡ്, എം.ഐ.ടി., ETH ( സൂറിച്ച് ), ഷിക്കാഗോ, ഇംപീരിയല്‍ കോളേജ് ( യു.കെ ) , യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, കൊളംബിയ, കോര്‍ണല്‍, പെക്കിംഗ്, PSL റിസര്‍ച്ച് യൂണിവേഴ്‌സിറ്റി ( ഫ്രാന്‍സ് ) , NUS ( സിംഗപ്പൂര്‍ ) , സിംഗുവ ( ചൈന ), മിഷിഗണ്‍, യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണ്‍.
സൈക്കോളജി : സ്റ്റാന്‍ഫോര്‍ഡ്, പ്രിന്‍സ്ടണ്‍, പെനിസില്‍വാലിയ, UCL ഷിക്കാഗോ, ഹാര്‍വാര്‍ഡ്, യേല്‍, കാലിഫോര്‍ണിയ, ബ്രിട്ടീഷ് കൊളംബിയ ( കാനഡ ), ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ്, ഡ്യൂക്ക് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ആംസ്റ്റര്‍ഡാം, കോര്‍ണല്‍, നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്്ടണ്‍, കരോലിന്‍സ്‌ക്കാ ഇന്‍സ്റ്റിറ്റ്യൂട്ട് ( സ്വീഡന്‍ ) , യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജീനിയ, മിനസോട്ട, കാര്‍ണിജെ, മിലന്‍ യൂണിവേഴ്‌സിറ്റി.
സോഷ്യല്‍ സയന്‍സസ് : എം.ഐ.ടി., ഓക്‌സ്‌ഫോര്‍ഡ്, ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ്, കേംബ്രിഡ്ജ്, പ്രിന്‍സ്ടണ്‍, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ്, യേല്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണ്‍, കൊളംബിയ, ഡ്യൂക്ക് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി, കോര്‍ണല്‍, വിസ്‌ക്കോണ്‍സിന്‍, മാഡിസണ്‍ ( അമേരിക്ക ).
വിദ്യാര്‍ഥികള്‍ റാങ്കിങ് നിലവാരം വിലയിരുത്തിയ ശേഷമേ അഡ്മിഷന് ശ്രമിക്കാവൂ. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷ TOEFL / IELTS എഴുതേണ്ടിവരും.
ആസ്‌ട്രേലിയയില്‍ ഉപരിപഠന സാധ്യതയേറുന്നു
ഉന്നത വിദ്യാഭ്യാസത്തിന് ആസ്‌ട്രേലിയയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു വരുന്നു. ലോകത്തെ മികച്ച 30 നഗരങ്ങളില്‍ അഞ്ചെണ്ണം ആസ്‌ട്രേലിയയിലാണ്. അതുപോലെ, മികച്ച 100 സര്‍വ്വകലാശാലകളില്‍ ഏഴെണ്ണം ആസ്‌ട്രേലിയയിലാണ്.
ആസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണ്‍, യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി, യൂണിവേഴ്‌സിറ്റി ഓഫ് ന്യൂസൗത്ത് വേല്‍സ്, യൂണിവേഴ്‌സിറ്റി ഓഫ് ക്വീന്‍സ്‌ലാന്റ്, മൊണാഷ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ആസ്‌ട്രേലിയ എന്നിവയാണ് ആദ്യത്തെ ഏഴ് റാങ്കിങ്ങില്‍ വരുന്ന മികച്ച സര്‍വ്വകലാശാലകള്‍.
ഗുണനിലവാരത്തില്‍ ആസ്‌ട്രേലിയന്‍ സര്‍വ്വകലാശാലകള്‍ ഏറെ മുന്നിലാണ്. ആസ്‌ട്രേലിയയില്‍ ഉപരിപഠനത്തിനെത്തുന്ന വിദ്യാര്‍ഥികളില്‍ ഇന്ത്യക്കാര്‍ ഏറെയുണ്ട്. ഉപരിപഠനത്തിനായി കോളേജോ യൂണിവേഴ്‌സിറ്റിയോ തിരഞ്ഞെടുക്കാം. ഒരു ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ആസ്‌ട്രേലിയയില്‍ പഠിക്കുന്നത്. അക്കൗണ്ടിങ് , എം.ബി.എ., ഹെല്‍ത്ത് കെയര്‍ ടെക്‌നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹോട്ടല്‍ മാനേജ്‌മെന്റ് എന്നിവ ഈ രാജ്യത്തെ മികച്ച കോഴ്‌സുകളാണ്. ഉപരിപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയും പഠന കാലയളവില്‍ നിരവധി സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകളുമുണ്ട്. കാലാവസ്ഥ, സുരക്ഷിതത്വം എന്നിവയില്‍ ആസ്‌ട്രേലിയന്‍ കാമ്പസുകള്‍ ഏറെ മികച്ചതാണ്. ഉപരിപഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കാമ്പസ്സിനകത്തോ പുറത്തോ താമസസൗകര്യം ലഭിക്കും. അഡ്മിഷന്‍ ലഭിച്ചവര്‍ ക്ലാസ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പെങ്കിലും ആസ്‌ട്രേലിയയിലെത്തണം.
ആസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളില്‍ ബിരുദം പൂര്‍ത്തിയാക്കിയുളള ഗ്രാഡുവേറ്റ് പ്രോഗ്രാമിന് പോകാനാണ് കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളും താല്‍പ്പര്യപ്പെടുന്നത്. 60 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. മാനേജ്‌മെന്റ് പ്രോഗ്രാമിന് GMAT സ്‌കോര്‍ ആവശ്യമാണ്. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ IELTS / TOEFL സ്‌കോര്‍ അഡ്മിഷന്‍ എളുപ്പത്തിലാക്കും. IELTS 6.5 ബാന്‍ഡ് ആവശ്യമാണ്. അപേക്ഷയോടൊപ്പം ബയോഡാറ്റ, സ്റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസ്, റഫറന്‍സ് കത്തുകള്‍, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവ ആവശ്യമാണ്. സാമ്പത്തിക സ്രോതസ്സും അപേക്ഷയോടൊപ്പം വ്യക്തമാക്കണം.
എല്ലാ ആസ്‌ട്രേലിയന്‍ സര്‍വ്വകലാശാലകളിലും ഓണ്‍ലൈനായി അപേക്ഷിക്കാം. ആസ്‌ട്രേലിയന്‍ പഠനച്ചെലവില്‍ താമസ വാടക, ഭക്ഷണം, പുസ്തകങ്ങള്‍, ഫോണ്‍ ബില്ല്, സേവനങ്ങള്‍, യാത്രാ ഇന്‍ഷൂറന്‍സ് മുതലായവ ഉള്‍പ്പെടുന്നു. വിസ ലഭിക്കാന്‍ പാസ്‌പോര്‍ട്ട്, ട്രാവല്‍ ഇന്‍ഷൂറന്‍സ്, യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍, ആക്‌സപ്റ്റന്‍സ് ലെറ്റര്‍ , ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്, നാലു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ടെസ്റ്റ് സ്‌കോര്‍ റിപ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സാമ്പത്തിക സ്രോതസ്സ് എന്നിവ ആവശ്യമാണ്. വിസ ലഭിച്ചു കഴിഞ്ഞാല്‍ വിമാന ടിക്കറ്റെടുക്കാം. താമസൗകര്യം നേരത്തെ ശരിയാക്കണം. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസക്ക് അപേക്ഷിക്കാം.
മികച്ച സ്ഥാപനങ്ങളില്‍ ഡാറ്റാ സയന്‍സ് പഠിയ്ക്കാം
ഡാറ്റാ സയന്‍സില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇപ്പോള്‍ ഏറെ തൊഴിലവസരങ്ങളുണ്ട്. രാജ്യത്ത് നിരവധി സര്‍വ്വകലാശാലകളും സ്ഥാപനങ്ങളും ഈ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. കോഴ്‌സിനു ചേരുംമുമ്പ് കോഴ്‌സിന്റെ സിലബസ്, ഫാക്കല്‍ട്ടി, വിദ്യാര്‍ഥികളുടെ കോഴ്‌സിനെക്കുറിച്ചുള്ള അഭിപ്രായം, അക്കാദമിക്ക് പങ്കാളിത്തം, വിദേശ ട്വിനിങ് പ്രോഗ്രാം, പ്ലേസ്‌മെന്റ് എന്നിവ പ്രത്യേകം വിലയിരുത്തണം.
കോഴ്‌സുകളും സ്ഥാപനങ്ങളും
പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ്, അനലിറ്റിക്‌സ് : ഐ.ഐ.എം. കൊല്‍ക്കൊത്ത, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്‍ക്കൊത്ത, ഐ.ഐ.ടി. ഖരഗ്പൂര്‍ എന്നിവ ചേര്‍ന്നാണ് കോഴ്‌സ് നടത്തുന്നത്. രണ്ടു വര്‍ഷമാണ് കാലയളവ്. ഇതില്‍ ആറു മാസം ഇന്റേണ്‍ഷിപ്പുമുണ്ട്. 20 ലക്ഷം രൂപയാണ് ഫീസ്.
പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് : മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷനും ജിഗ്‌സോ അക്കാദമിയും ചേര്‍ന്നാണ് 11 മാസത്തെ കോഴ്‌സ് നടത്തുന്നത്. 6.15 ലക്ഷം രൂപയാണ് ഫീസ്.
പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് : പ്രാക്‌സി ബിസിനസ് സ്‌കൂള്‍ ബംഗളൂരു, കൊല്‍ക്കൊത്ത എന്നിവിടങ്ങളില്‍ കോഴ്‌സ് നടത്തിവരുന്നു. ഒമ്പതു മാസമാണ് കാലയളവ്. 5.95 ലക്ഷം രൂപ ഫീസ്.
പി.ജി. പ്രോഗ്രാം ഇന്‍ ഡാറ്റാ സയന്‍സ് ആന്റ് എന്‍ജിനിയറിങ് : Great Learning ആണ് കോഴ്‌സ് നടത്തുന്നത്. മുംബൈ, ബംഗളൂരു, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, പൂണെ എന്നിവിടങ്ങളിലാണ് കോഴ്‌സുള്ളത്. ഫീസ് മൂന്നര ലക്ഷം രൂപ.
എം.ടെക്് ഇന്‍ ഡാറ്റാ സയന്‍സ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് : മുകേഷ് പട്ടേല്‍ സ്‌കൂള്‍ ഓഫ് ടെക്‌നോളജി മാനേജ്‌മെന്റ് ആന്റ് എന്‍ജിനിയറിങ് ആണ് കോഴ്‌സ് നടത്തുന്നത്. മുംബൈ, ബംഗളൂരു, ഹൈദരാബാദ്, നവി മുംബൈ, ഇന്‍ഡോര്‍, സിരിപൂര്‍ എന്നിവിടങ്ങളില്‍ കോഴ്‌സ് നടത്തിവരുന്നു. രണ്ട് വര്‍ഷമാണ് കാലയളവ്. അഞ്ചു ലക്ഷം രൂപയാണ് ഫീസ്.
പി.ജി. ഡിപ്ലോമ : ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റാണ് കോഴ്‌സ് നടത്തുന്നത്. രണ്ട് വര്‍ഷമാണ് കാലയളവ്. ഫീസ് 15.5 ലക്ഷം രൂപ.
ലീഡര്‍ഷിപ്പ് ത്രൂ അനലിറ്റിക്‌സ് ആന്റ് ഡിസിഷന്‍ സയന്‍സസ് : ടി.എ. പൈ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോഴ്‌സ് നടത്തുന്നത്. 11 മാസത്തെ കോഴ്‌സിന് ആറു ലക്ഷം രൂപയാണ് ഫീസ്.
എം.ബി.എ. ഡാറ്റ സയന്‍സ് ആന്റ് അനലിറ്റിക്‌സ് : സിംബയോസിസ് സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് കോഴ്‌സ് നടത്തുന്നത്. രണ്ട് വര്‍ഷത്തെ കോഴ്‌സിന് 10.8 ലക്ഷം രൂപയാണ് ഫീസ്.
ഗ്രാഡുവേറ്റ് സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാം ഇന്‍ ഡാറ്റാ സയന്‍സ് ആന്റ് എന്‍ജിനിയറിങ് : ബിഗ് ഡാറ്റ, വിഷ്വല്‍ അനലിറ്റിക്‌സ് എന്നിവയില്‍ സ്‌പെഷലൈസേഷനുമുണ്ട്. രണ്ടുവര്‍ഷത്തെ കോഴ്‌സ് നടത്തുന്നത് എസ്.പി. ജെയിന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റാണ് . അഞ്ചു ലക്ഷം രൂപയാണ് ഫീസ്. മാത്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍ജിനിയറിങ്, കോമേഴ്‌സ്, ബി.സി.എ., ബി.ബി.എ. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
വെറ്ററിനറി സയന്‍സിന് ഉക്രൈനില്‍ പഠിയ്ക്കാം
നീറ്റ് പരീക്ഷ എഴുതി എം.ബി.ബി.എസ്സിന് പ്രവേശനം ലഭിച്ചില്ലെങ്കില്‍ രണ്ടാമതായി വെറ്ററിനറി സയന്‍സ് ഓപ്ഷന്‍ നല്‍കുന്നവരേറെയുണ്ട്. കേരളത്തിലും അഖിലേന്ത്യാ തലത്തിലും നീറ്റ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് വെറ്ററിനറി സയന്‍സിലെ ബിരുദ പ്രോഗ്രാമായ ബി.വി.എസ്സ്‌സി. ആന്റ് എ.എച്ച്. കോഴ്‌സിന് പ്രവേശനം നല്‍കുന്നത്. 85 ശതമാനം സീറ്റുകളിലേക്ക് അതത് സംസ്ഥാനങ്ങളും 15 ശതമാനം സീറ്റുകളിലേക്ക് വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുമാണ് പ്രവേശനം നടത്തുന്നത്.
കേരളത്തില്‍ കാര്‍ഷിക, ആയുര്‍വ്വേദ, ഹോമിയോ, ഫിഷറീസ് കോഴ്‌സുകളെ അപേക്ഷിച്ച് ഏറെ വിദ്യാര്‍ഥികള്‍ താല്‍പ്പര്യപ്പെടുന്നത് വെറ്ററിനറി സയന്‍സാണ്. 2019 ലെ അവസാന റാങ്ക് വെറ്ററിനറി സയന്‍സിന് 4565 ഉം ബി.എസ്‌സി. അഗ്രിക്കള്‍ച്ചറിന് 8528 ഉമാണ്. കേരളത്തില്‍ വെറ്ററിനറി സയന്‍സിന് രണ്ടു കോളേജുകളിലായി നൂറ്ററുപതോളം സീറ്റേയുള്ളൂ. സര്‍ക്കാര്‍, സ്വകാര്യ, അക്കാദമിക്ക്, അഗ്രി ബിസിനസ്സ്, ഗവേഷണ, സംരംഭകത്വ മേഖലകളികളില്‍ രാജ്യത്തിനകത്തും വിദേശത്തും അനേകം തൊഴിലവസരങ്ങളുണ്ട്. എന്നാല്‍, വികസിത രാജ്യങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരായി പ്രാക്ടീസ് ചെയ്യാന്‍ ബി.വി.എസ്‌സി ആന്റ് എ.എച്ച്. ബിരുദമെടുത്താല്‍ ലൈസന്‍സിങ് പരീക്ഷകള്‍ പാസാകണം. ഇതു പാസായാല്‍ അവര്‍ക്ക് വികസിത രാജ്യങ്ങളിലെ വെറ്ററിനറി സയന്‍സിലെ ബിരുദമായ ഡോക്ടര്‍ ഓഫ് വെറ്ററിനറി െമഡിസിന്‍ ലഭിയ്ക്കും. ഇത് DVM എന്ന പേരിലാണറിയപ്പെടുന്നത്. യൂറോപ്പ്, യു.കെ., അമേരിക്ക, കാനഡ, ന്യൂസിലാന്റ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാന്‍ DVM ബിരുദം വേണം.
യൂറോപ്യന്‍ കൗണ്‍സിലിന്റെ കീഴിലുള്ള ബോള്‍ഗാന നടപടി ക്രമത്തിലുള്‍പ്പെട്ട ഉക്രൈനിലെ വെറ്ററിനറി സ്‌കൂളുകളില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് ചേരാവുന്ന ഉഢങ പ്രോഗ്രാം തുടങ്ങിയിട്ടുണ്ട്. ആറു വര്‍ഷമാണ് കോഴ്‌സിന്റെ കാലയളവ്. പ്ലസ്് ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി 60 ശതമാനം മാര്‍ക്കോടെ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിയ്ക്കാം. പ്രതിവര്‍ഷ ഫീസ് 2000 ഡോളര്‍ മാത്രമെ വരുന്നുള്ളൂ. വിദ്യാര്‍ഥികള്‍ക്ക് മികച്ച ക്ലിനിക്കല്‍ പ്രാക്ടീസിനുള്ള അവസരം ലഭിയ്ക്കും. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് എല്ലാ വിദേശ രാജ്യങ്ങളിലും പ്രാക്ടീസ് ചെയ്യാം. പ്രത്യേക ലൈസന്‍സിങ് പരീക്ഷയുടെ ആവശ്യമില്ല. ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിബന്ധനകള്‍ പാലിക്കേണ്ടിവരും. ഉക്രൈനിലെ സുമി നാഷണല്‍ അഗ്രേറിയന്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വെറ്ററിനറി സ്്കൂളില്‍ ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.snau.edu.ua, 380636115846 (Ukraine), 917025063311 (India), ടോള്‍ ഫ്രീ നമ്പര്‍ – 18005723311. ഇന്ത്യന്‍ എംബസ്സി (Ukraine) 380933559956 .
[mbzshare]