ഉദയനാപുരം സഹകരണ ബാങ്കിന് ആസ്ഥാന മന്ദിരം പണിയാന്‍ 95.40ലക്ഷം സഹായം
ഉദയനാപുരം സഹകരണ ബാങ്കിന് ആസ്ഥാന മന്ദിരം പണിയാന്‍ 95.40 ലക്ഷം സര്‍ക്കാര്‍ സഹായമായി അനുവദിച്ചു. എന്‍.സി.ഡി.സി.യുടെ അടിസ്ഥാന സൗകര്യ പദ്ധതിയിലുള്‍പ്പെടുത്തിയാണ് സഹായം. ആസ്ഥാനമന്ദിരം പണിയുന്നതിന് എന്‍.സി.ഡി.സി.യുടെ പദ്ധതിയിലുള്‍പ്പെടുത്തി പണം അനുവദിക്കാമെന്ന് 2022 ഡിസംബറില്‍ റീജിയണല്‍ ഡയരക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
എന്‍.ഡി.ഡി.സി.യുടെ അനുമതി ലഭിച്ചതിന് പിന്നാലെ ഒന്നാം ഗഡു തുക അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. 2023 മാര്‍ച്ചിലായിരുന്നു ഈ ഉത്തരവ്. 34.45 ലക്ഷം രൂപയായിരുന്നു ഒന്നാം ഗഡുവായി അനുവദിച്ച തുക. എന്നാല്‍, സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികാരണം ഈ തുക ബാങ്കിന് നല#കാന്‍ കഴിഞ്ഞില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 26ന് സര്‍ക്കാര്‍ ഉത്തരവ് പുതുക്കി ഇറക്കി.
42.40 ലക്ഷം രൂപ ഓഹരിയായും 53ലക്ഷം രൂപ വായ്പയായുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. മൊത്തം തുകയില്‍നിന്ന് ഒന്നാംഗഡുവാണ് ഇപ്പോള്‍ നല്‍കുന്നത്. ഒന്നാം ഗഡുവായ 34.45 ലക്ഷത്തില്‍ 21.20 ലക്ഷം ഓഹരിയായും 13.25ലക്ഷം വായ്പയായുമായാണ് നല്‍കുന്നത്. ഫണ്ട് വിനിയോഗം സഹകരണ സംഘം രജിസ്ട്രാര്‍ നിരീക്ഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.