ഇൻകം ടാക്സ്- സഹകരണ ജീവനക്കാരും പ്രക്ഷോഭത്തിലേക്ക്.

adminmoonam

ഇൻകം ടാക്സ് വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സഹകരണസംഘം ജീവനക്കാരും പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിന്റെ ഇപ്പോഴത്തെ രീതി തുടർന്നാൽ സഹകരണസംഘങ്ങൾ വൈകാതെ അടച്ചു പൂട്ടേണ്ടി വരും എന്നാണ് സഹകരണസംഘങ്ങളിലെ ജീവനക്കാരുടെ പ്രബല സംഘടനയായ കേരള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് ജോഷ്വ മാത്യു പറയുന്നത്. ഇൻകം ടാക്സ്, ജി എസ് ടി തുടങ്ങിയ വിഷയങ്ങളെ സർക്കാർ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല. അടിയന്തര ശ്രദ്ധ ചെലുത്തി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി ഇൻകം ടാക്സ് വിഷയത്തിൽ തീരുമാനം എടുപ്പിപ്പിച്ചില്ലെങ്കിൽ ഈ മേഖല ഇല്ലാതാകുന്ന രീതിയാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ജീവനക്കാർക്കുള്ള ആശങ്ക വലുതാണ്. ഈ പ്രത്യേക സാഹചര്യം ചർച്ച ചെയ്യാൻ സംഘടനയുടെ അടിയന്തര പ്രത്യേക കൗൺസിൽ സമ്മേളനം ഈ മാസം 22ന് തിരുവനന്തപുരത്ത് ചേരും. ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ഒപ്പം ഭാവി സമരപരിപാടികൾക്കും കൗൺസിൽ രൂപം നൽകും. 500 പ്രതിനിധികൾ പങ്കെടുക്കുന്ന കൗൺസിൽ യോഗം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Latest News