ഇന്ത്യൻ മാളിന്റെ  വരവ് സഹകരണ മേഖലയുടെ, സിനിമ തിയേറ്റർ രംഗത്തേക്കുള്ള കാൽവെപ്പായി..

adminmoonam

 

കേരളത്തിലെ സഹകരണ മേഖലക്ക് ഇന്ന് ചരിത്ര ദിനമാണ്. കാരണം സഹകരണ മേഖല ഇന്നേവരെ എത്തിപ്പെടാത്ത സിനിമാ മേഖലയിലേക്കും അത് ചിറക് വിരിച്ചിരിക്കുന്നു. മഞ്ചേരിയിൽ സഹകരണ മേഖലയിൽ ആദ്യത്തെ മാൾ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ, മാളിലുള്ള 5 സ്ക്രീനുകൾ സിനിമയ്ക്കൊപ്പം സഹകരണത്തിന്റെ ചരിത്രം കൂടി പറയും. ലാഡർ സിനിമ 5 സ്ക്രീനുകളിലായാണ് സിനിമാ തിയേറ്റർ വ്യവസായത്തിലേക്ക് നടക്കുന്നത്. റിലീസ് സിനിമകളായ ലൗ ആക്ഷൻ ഡ്രാമ, ഇട്ടിമാണി, ബ്രദേഴ്സ് ഡേ തുടങ്ങിയ സിനിമകൾ സ്ക്രീനിൽ തെളിയുമ്പോൾ സഹകരണ രംഗത്തെ വേറിട്ട ചിന്തകൾക്കും സംരംഭങ്ങൾക്കും എന്നും ചുക്കാൻ പിടിച്ചിട്ടുള്ള സി.എൻ. വിജയകൃഷ്ണൻ എന്ന ദീർഘദർശിയായ സഹകാരിയുടെ അർപ്പണ ബോധത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും വിജയം കൂടിയാണിതെന്ന് നിസ്സംശയം പറയാം.

സംസ്ഥാനത്തിന്റെ സഹകരണ മേഖല മാറി ചിന്തിക്കേണ്ട കാല ത്തിലാണ് ലാഡർ എന്ന സഹകരണ സ്ഥാപനം മാറ്റത്തിന്റെ ഈ സന്ദേശം നൽകുന്നത്. കാലത്തിനു മുന്നേ നടക്കാൻ ഓരോ സഹകാരികളെയും പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുകയാണ് ലഡാറും ഇന്ത്യൻ മാളും.

m

 

Leave a Reply

Your email address will not be published. Required fields are marked *

Latest News