ആസ്റ്റര്‍ ലാബ്‌സ് പ്രവര്‍ത്തനം തുടങ്ങി

[mbzauthor]

പ്രിയദര്‍ശിനി പ്രവാസി സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴില്‍ കോഴിക്കോട് ജില്ലയില്‍ ആദ്യമായി ആസ്റ്റര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ ആസ്റ്റര്‍ ലാബ്‌സ പ്രവര്‍ത്തനം ആരംഭിച്ചു.

മുക്കം നഗര സഭാചെയര്‍മാന്‍ പി. ടി. ബാബു ഉദ്ഘാടനം ചെയ്തു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി. സ്മിത മുഖ്യാതിഥിയായി. ആസ്റ്റര്‍ മിംസ് സി.ഒ.ഒ. ലുക്മാന്‍ ധാരണാപത്രം മുഹമ്മദ് ഫസല്‍ മണിയാട്ട്കുടിയ്ക്ക് കൈമാറി. പ്രജിതാ പ്രദീപ്, സത്യന്‍ മുണ്ടയില്‍, എം.ടി. അഷ്റഫ്, കപ്പിയേടത്ത് ചന്ദ്രന്‍, ശാന്താദേവി മൂത്തേടത്ത്, റീനാ പ്രകാശ് എന്നിവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി ജിതിന്‍ പ്രകാശ് സ്വാഗതവും വി. വീരാന്‍ കോയ നന്ദിയും പറഞ്ഞു.

 

[mbzshare]

Leave a Reply

Your email address will not be published.