ആശാവര്‍ക്കര്‍മാര്‍ കേരളാ ബാങ്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക്

moonamvazhi

ജില്ലയിലെ മുഴുവന്‍ ആശാ വര്‍ക്കര്‍മാര്‍ക്കും ഡിജിറ്റല്‍ ബാങ്കിങ് സംബന്ധിച്ച ബോധവത്കരണവും പരിശീലനവും നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ആശാവര്‍ക്കര്‍മാരെ കേരളാ ബാങ്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടു വരുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ മേഖലയില്‍ പണം വിനിയോഗിക്കുമ്പോള്‍ ഡിജിറ്റല്‍ സാക്ഷരത അനിവാര്യമാണ്. ശിശു വികസന വകുപ്പ് രൂപീകരിച്ച ഡിജിറ്റല്‍ പാഠശാലയിലൂടെ ഇത് സാധ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ മുഴുവന്‍ ആശമാരെയും കേരള ബാങ്കിങിലൂടെ ഡിജിറ്റല്‍ ബാങ്കിങ് മേഖലയിലേക്ക് കൊണ്ടുവരും. ബാങ്കിങ് മേഖലയിലെ ചൂഷണം ഒഴിവാക്കുന്നതിനുവേണ്ടിയുള്ള ശക്തമായ ജനകീയ ഇടപെടലാണ് കേരള ബാങ്കെന്നും മന്ത്രി പറഞ്ഞു.

ആശാപ്രവര്‍ത്തകര്‍ക്കുള്ള ഡിജിറ്റല്‍ കാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ വിതരണം ചെയ്തു. കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍, കേരളാ ബാങ്ക് ഡയറക്ടര്‍മാരായ എസ് നിര്‍മലാദേവി, സി രാധകൃഷ്ണന്‍, ആലപ്പുഴ റീജിയണല്‍ ജനറല്‍ മാനേജര്‍ എ അനില്‍ കുമാര്‍, കെ എസ് സജിത്ത്, ഡോ. എല്‍ അനിതകുമാരി, ഡോ. എസ് ശ്രീകുമാര്‍, വിവിധ കക്ഷി നേതാക്കള്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News