ആര്‍ബിട്രേഷന്‍ അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു
സഹകരണ ബാങ്കുകളുടെ /സംഘങ്ങളുടെ ആര്‍ബിട്രേഷന്‍ കേസ് ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ആര്‍ബിട്രേഷന്‍ അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനവും, നൈപുണ്യവികസന വായ്പാ പദ്ധതി, ടീം ആഡിറ്റ് സംവിധാനം എന്നിവയുടെ പ്രഖ്യാപനവും സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു.
സഹകരണ ബാങ്കുകളുടെ/സംഘങ്ങളുടെ ആര്‍ബിട്രേഷന്‍ കേസ് ഫയലുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും ആയതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആര്‍ബിട്രേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനായി തീവ്രയജ്ഞ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികളേയും യുവാക്കളേയും തൊഴിലന്വേഷകരേയും സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി സഹകരണ വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ വായ്പാ പദ്ധതിയാണ് നൈപുണ്യവികസന വായ്പാ പദ്ധതി. സഹകരണമേഖലയിലെ ആഡിറ്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിനും, ആഡിറ്റ് സമകാലികമാക്കുന്നതിനും അതിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി സഹകരണവകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ടീം ആഡിറ്റ്. ജനാധിപത്യ ഭരണനിയന്ത്രണം എന്ന തത്വത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.