ആര്‍ജിതാവധി സറണ്ടര്‍ ചെയ്ത തുക പി.എഫില്‍ ലയിപ്പിക്കും
2023-24 സാമ്പത്തികവര്‍ഷത്തെ ആര്‍ജിതാവധി സറണ്ടര്‍തുക പണമായി ജീവനക്കാര്‍ക്കു ലഭിക്കില്ല. ഈ തുക 2023 ജൂലായ് ഒന്നു മുതല്‍ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ ലയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇങ്ങനെ ലയിപ്പിക്കുന്ന തുക പക്ഷേ, നാലു വര്‍ഷത്തിനുശേഷമേ, അതായത് 2027 ജൂണ്‍ 30 നു ശേഷമേ, ജീവനക്കാര്‍ക്കു പിന്‍വലിക്കാന്‍ കഴിയൂ. സഹകരണസ്ഥാപനങ്ങളിലടക്കമുള്ള ജീവനക്കാര്‍ക്കു ഇതു ബാധകമാവും.
അതേസമയം, പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്ലാത്ത താല്‍ക്കാലിക ജീവനക്കാര്‍ക്കും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പദ്ധതിയിലുള്ളവര്‍ക്കും 2023 ജൂലായ് ഒന്നു മുതല്‍ ആര്‍ജിതാവധി സറണ്ടര്‍തുക പണമായി നല്‍കും.