ആരോഗ്യ മേഖലയിലേയ്ക്ക് സഹകരണ സംഘങ്ങള്‍ വരണം- മന്ത്രി വി.എന്‍.വാസവന്‍
ആരോഗ്യ മേഖലയിലെ സേവന രംഗത്തേയ്ക്ക് സഹകരണ സംഘങ്ങള്‍ കടന്നുവരണമെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ ലാഭം കൊയ്യുമ്പോള്‍ സാധാരണകാരന് ആശ്രയമായി നില്‍ക്കാന്‍ സഹകരണ ആശുപത്രികള്‍ക്കും നീതി മെഡിക്കല്‍സിനും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുരുവായൂര്‍ വ്യാപാരി വ്യവസായി സഹകരണ സംഘത്തിന്റെ നീതി മെഡിക്കല്‍സ്-നീതി ലാബ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.എന്‍.കെ.അക്ബര്‍ എം.എല്‍.എ.അധ്യക്ഷത വഹിച്ചു. ആദ്യവില്‍പ്പന മുന്‍ എം.എല്‍.എ. കെ.വി.അബ്ദുള്‍ ഖാദര്‍ നിര്‍വ്വഹിച്ചു. ലാബിന്റെ സമര്‍പ്പണം എം.വി.ആര്‍.കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പുട്ടപർത്തിയിൽ സായിബാബയുടെ ആശുപത്രി പോലെ ഗുരുവായൂരപ്പന്റെ പേരിൽ ഒരു ആശുപത്രിയാണ് ഗുരുവായൂരിൽ അത്യാവശ്യമായി വേണ്ടതെന്ന് എംവിആർ കാൻസർ സെന്റർ ചെയർമാൻ സി. എൻ. വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഒരുപോലെ സഹകരിച്ച് സൗജന്യമായി സേവനമനുഷ്ഠിക്കാനുള്ള സന്നദ്ധത കാണിക്കണമെന്നും ഇതുവഴി ആശുപത്രിക്ക് ആഗോള പ്രശസ്തി വന്നുചേരുമെന്നും അദ്ദേഹം പറഞ്ഞു.
സംഘം പ്രസിഡന്റ് ടി.എന്‍.മുരളി ആമുഖ പ്രഭാഷണം നടത്തി.സെക്രട്ടറി സോണി സതീഷ്,സി.എ.ഗോപപ്രതാപന്‍,അനില്‍ മഞ്ചറമ്പത്ത്,ജി.കെ.പ്രകാശന്‍,ദീപാബാബു,സുബിത സുധീര്‍,കെ.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.