ആരോഗ്യേതര മേഖലകളിലെ ശമ്പള പരിഷ്‌കരണം: ശുപാര്‍ശ പഠിക്കാന്‍ മൂന്നംഗ സമിതി

Deepthi Vipin lal

ആരോഗ്യം ഒഴികെയുള്ള മേഖലകളില്‍ പതിനൊന്നാം ശമ്പള പരിഷ്‌കരണക്കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ സെക്രട്ടറിതല സമിതി രൂപവത്കരിച്ചു. കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ഉയര്‍ത്തിയ സ്‌കെയിലുകള്‍, കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം മുതലായവ പരിശോധിച്ചാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. സമിതി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ധനകാര്യ വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനറായുള്ള സമിതിയില്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അംഗങ്ങളായിരിക്കും.

Leave a Reply

Your email address will not be published.