ആയുര്‍ ഫെഡ് പ്രവര്‍ത്തനം തുടങ്ങി
ഇടുക്കി ആയുര്‍വേദ സഹകരണ സംഘം (ആയുര്‍ ഫെഡ് ) ഓഫീസിന്റെയും ക്ലിനിക്കിന്റെയും ഉദ്ഘാടനം തൊടുപുഴ മണക്കാട് ജംഗ്ഷനില്‍ പി.ജെ.ജോസഫ് എം.എല്‍.എ.നിര്‍വഹിച്ചു. പ്രസിഡന്റ് ബിജു നെടുവാരത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ആയുര്‍വേദ മരുന്നുകളുടെ വില്‍പന ഔഷധി മുന്‍ ചെയര്‍മാന്‍ മാത്യു സ്റ്റീഫന്‍ നിര്‍വഹിച്ചു. കെ.സുരേഷ് ബാബു, ടോമി കാവാലം, കെ.കെ.കൃഷ്ണപിള്ള, ടോമിച്ചന്‍ മുണ്ടുപാലം, എം.ജി.ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.