ആമ്പല്ലൂര്‍ ജനത സര്‍വീസ് സഹകരണ ബാങ്ക് ലാഭവിഹിത വിതരണം നടത്തി
തൃശ്ശൂര്‍ ആമ്പല്ലൂര്‍ ജനത സര്‍വീസ് സഹകരണ ബാങ്ക് 2022-2023 വര്‍ഷത്തെ ഓഹരി ഉടമകള്‍ക്കുള്ള ലാഭവിഹിതം വിതരണം ചെയ്തു. വാര്‍ഷിക പൊതുയോഗ തീരുമാനം അനുസരിച്ച് 20% ലാഭവിഹിതമാണ് നല്‍കിയത്. അതോടൊപ്പം 80 വയസ്സ് കഴിഞ്ഞവരും ബാങ്കില്‍ അംഗത്വമെടുത്തിട്ട് 30 വര്‍ഷം കഴിഞ്ഞവര്‍ക്കുമുള്ള വയോ മിത്ര പെന്‍ഷന്റെ രണ്ടാം ഗഡുവും വിതരണം ചെയ്തു. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി. കെ മോഹനന്‍ അധ്യക്ഷത വഹിച്ചു.
ബാങ്ക് ക്ലാസ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡാക്കി ഉയര്‍ത്തിയതിന്റെ പ്രഖ്യാപനം കണയന്നൂര്‍ താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍( ജനറല്‍) കെ.ശ്രീലേഖ യും നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജാ മോഹനന്‍ മെമ്പര്‍മാരായ ബീനാമുകുന്ദന്‍ ഫാരീസ മുജീബ് ബാങ്ക് സെക്രട്ടറി പി. പി സീന എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ എം.വി.കെ.നമ്പൂതിരി സ്വാഗതവും ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി എം.കെ. വിശ്വേശ്വരന്‍ നന്ദിയും പറഞ്ഞു.