ആദായനികുതി സെക്ഷൻ 80(പി ) വിഷയത്തിലുള്ള ലേഖനം തുടരുന്നു.

adminmoonam

ആദായനികുതി സെക്‌ഷൻ 80 (പി) വിഷയത്തിൽ
ശിവദാസ് ചേറ്റൂരിന്റെ ലേഖന ഭാഗം പതിനേഴ്..
111. കഴിഞ്ഞ ലക്കത്തിൽ തുടങ്ങിവെച്ച മാവിലയിൽ കേസിന്റെ വിശകലനം തുടരുന്നു.

പെരിന്തൽമണ്ണ കേസ്, ചിറക്കൽ കേസ്, ആൻ്റണി പാട്ടുകുളങ്ങര കേസ്, തത്തമംഗലം കേസ് തുടങ്ങിയവ മാവിലയിൽ കേസിൽ ഫുൾ ബെഞ്ച് പരിഗണിച്ചിരുന്നുവല്ലോ. അതിനു പുറമെ സുപ്രീം കോടതിയുടെ The Citizen Co-operative Society Ltd. v. Asst. CIT [2017] 397 ITR 1 (SC) എന്ന സുപ്രധാനമായ ഒരു വിധിയും ഫുൾ ബെഞ്ച് പരിഗണിച്ചു. സിറ്റിസൺ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കേസിലെ വിധി ഫുൾ ബെഞ്ചിന്റെ വിധിയെ കാര്യമായി ബാധിച്ചിട്ടുള്ളതുകൊണ്ട് ആ കേസിനെ കുറിച് ഒരു വിവരണം അനിവാര്യമാണ്.

The Citizen Co-operative Society Ltd. v. Asst. CIT

112. സിറ്റിസൺ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, Andhrapradesh Mutual Aided Cooperative Societies Act 1995 ഇലെ സെക്‌ഷൻ 5 പ്രകാരം റജിസ്റ്റർ ചെയ്ത ഒരു കോഓപ്പറേറ്റീവ് സൊസൈറ്റി ആണ്. 1997 വർഷത്തിൽ ആണ് രജിസ്‌ട്രേഷൻ കൊടുത്തത്. തുടക്കത്തിൽ പരസ്പര സഹായ സഹകരണ ക്രെഡിറ്റ് സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു നിക്ഷേപങ്ങൾ സ്വീകരിക്കുകയും വായ്പാകൊടുക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ബിസിനസ് തഴച് വളർന്നപ്പോൾ ആന്ധ്രപ്രദേശിന്‌ പുറമെ കർണാടക , മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയും അതിനാൽ ഒരു multi state cooperative society ആയി Multi-State Co-operative Societies Act 2002 നു കീഴിൽ റെജിസ്റ്റർ ചെയ്യുകയും ചെയ്തു.

113. സിറ്റിസൺ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കേസിലെ വിധി ഫുൾ ബെഞ്ച് വിധിയെ കാര്യമായി സ്വാധിനിച്ചുവെന്നു ഞാൻ പറഞ്ഞുവല്ലോ. അതിനാൽ ആ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ കുറിച് കൂടി നമ്മൾ അറിഞ്ഞിരിക്കണം. എന്നാൽ മാത്രമേ നമ്മുടെ പാക്സിന്റെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയു. നമ്മുടെ കേരളത്തിൽ പ്രവർത്തിക്കുന്ന പ്രത്യേകിച്ചും മാവിലയിൽ സർവീസ് സഹകരണ ബാങ്ക് പോലെയുള്ള സൊസൈറ്റിയുടെ പ്രവർത്തനങ്ങളും സിറ്റിസൺ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരു പോലെ ആണെങ്കിൽ ആ കേസിലെ വിധി നമ്മുടെ സഹകരണ ബാങ്കുകൾക്കും ബാധകമാവാൻ സാധ്യത ഏറെയാണ്.
.

114. തുടക്കം മുതൽ തന്നെ സിറ്റിസൺ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്‌ഷൻ 80P വകുപ്പിന്റെ അനുകുല്യങ്ങൾ ആദായനികുതി വകുപ്പ് നൽകിയിരുന്നു. എന്നാൽ സെക്‌ഷൻ 80P (4 ) ഉപവകുപ്പ് 2007 മുതൽ നിലവിൽവന്നതോടെ ആദായനികുതി ആഫീസർ ചുവടുമാറ്റി പിടിച്ചു. സെക്‌ഷൻ 80P (4 ) വകുപ്പ് പ്രകാരം “കോഓപ്പറേറ്റീവ് ബാങ്ക്” ആണെങ്കിൽ 80P യുടെ ഒരു അനുകുല്യങ്ങളും ലഭിക്കില്ല എന്ന് നിങ്ങൾക്കറിയാമല്ലോ.

115. സിറ്റിസൺ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒരു “കോഓപ്പറേറ്റീവ് ബാങ്ക്” ആണെന്ന് പറയാൻ ആദായനികുതി ആഫീസർ നിരത്തിയ കാരണങ്ങൾ നോക്കാം. അവ താഴെ കൊടുത്തിരിക്കുന്നു.

1. സിറ്റിസൺ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. അതായത് മെമ്പർമാരല്ലാത്തവർ നിന്ന് പോലും നിക്ഷേപം സ്വീകരിച്ചിരുന്നു.
2. റിസേർവ് ബാങ്കിന്റെ ലൈസൻസ് ഇല്ലെങ്കിലും സിറ്റിസൺ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അക്ഷരാർത്ഥത്തിൽ ഒരു “കോഓപ്പറേറ്റീവ് ബാങ്ക്” പോലെ ആണ് പ്രവർത്തിച്ചു വരുന്നത്.
3. സിറ്റിസൺ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു രണ്ടു തരത്തിലുള്ള മെമ്പർമാരുണ്ടായിരുന്നു. ഒന്ന് ordinary membersഉം പിന്നെ nominal members ഉം. ഈ nominal member വെറും പേരിനു മാത്രമേ മെംബർ എന്ന് പറയാൻ കഴിയു. അവർക്കു മെമ്പർഷിപ് കൊടുക്കുന്നത് അവർക്കു വായ്പകൊടുക്കാൻ വേണ്ടി മാത്രം ആണ്.

116. മേല്പറഞ്ഞ പ്രവർത്തികൾ എല്ലാം തന്നെ ആന്ധ്രപ്രദേശ് സഹകരണ നിയമപ്രകാരം അനുവദനീയമല്ലെന്നു ആദായനികുതി ആഫീസർ കണ്ടെത്തി. അതിനാൽ അങ്ങനെ സഹകരണ നിയമം ലംഘിച്ചു സാധാരണ കോഓപ്പറേറ്റീവ് ബാങ്കിനെ പോലെ പ്രവർത്തിക്കുന്ന സൊസൈറ്റിയ്ക്കു 80P യുടെ ആനുകൂല്യങ്ങൾ നല്കാൻ കഴിയില്ല എന്ന് ആദായനികുതി ആഫീസർ ഉത്തരവിൽ അടിവരയിട്ടു പറഞ്ഞു.

117. മുകളിൽ വിവരിച്ച സാഹചര്യത്തിൽ സിറ്റിസൺ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു 80P യുടെ ആനുകൂല്യങ്ങൾ നിഷേധിച്ചു ഉത്തരവായി. ആ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സിറ്റിസൺ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫയൽ ചെയ്ത അപ്പീലുകൾ എല്ലാം തള്ളിപ്പോയി. ഗത്യന്തരമില്ലാതെ സിറ്റിസൺ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ചു. ബഹു: സുപ്രീം കോടതി വിധിയെ കുറിച് അടുത്ത ലക്കത്തിൽ പറയാം.
തുടരും…..

Leave a Reply

Your email address will not be published. Required fields are marked *

Latest News