ആദായനികുതി സെക്ഷൻ 80(പി) വിഷയത്തിലുള്ള ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു..
ആദായനികുതി സെക്ഷൻ 80(പി) വിഷയത്തിലുള്ള ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു..
48. കേരളത്തിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ (പാക്‌സ് ) സംബന്ധിച്ചിടത്തോളം കഴിഞ്ഞ ലക്കത്തിൽ പറഞ്ഞ ചിറക്കൽ സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റി കേസിലെ വിധി വളരെ പ്രാധാന്യമേറിയതാണ്. ഈ ലേഖകൻ സെക്‌ഷൻ 80P യെ കുറിച്ച ഒരു ലേഖന പരമ്പര കുറച്ചു ദിവസമായി ഇവിടെ പോസ്റ്റ് ചെയ്തു വരുന്നുണ്ടല്ലോ. ആ ലേഖനവുമായി വളരെ ബന്ധപ്പെട്ട ഒരു കോടതി വിധി ആയതു കൊണ്ട് ആ വിധിയെ വളരെ വിശദമായി ഒരു പഠനത്തിന് വിധേയമാക്കാം എന്ന് കരുതി. 80P യുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ചില കാര്യങ്ങൾ മനസ്സിലാക്കാൻ വായനക്കാരെ ഈ പഠനം സഹായിക്കുമെന്ന് വിശ്വസിക്കുന്നു.
49. ഈ വിധിന്യായം പുറപ്പെടുവിച്ചത് 15 -02 – 2016 നു ആണ്. ബഹു: ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണനും ബഹു: ജസ്റ്റിസ് ഹരിലാലും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ചിറക്കൽ ബാങ്കിന് വേണ്ടി മുംബൈയിലെ പ്രശസ്ത അഭിഭാഷകൻ ഫിറോസ് അന്ത്യാരുചിനയും/ T.M ശ്രീധരനും, ആദായനികുതി വകുപ്പിന് വേണ്ടി P.K.R മേനോനും ഹാജരായി. Income Tax appellatte tribunal, കൊച്ചി ബെഞ്ചിന്റെ വിധിക്കെതിരെ ചിറക്കൽ ബാങ്ക് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുന്പാകെ അപ്പീൽ നൽകുകയായിരുന്നു.
50. പ്രധാനമായും 3 (മൂന്നു) വിഷയങ്ങൾ ആണ് കോടതി പരിഗണിച്ചത്. അവ ഏതെല്ലാം എന്ന് നമ്മൾക്ക് നോക്കാം.
കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്റ്റ്, 1969 ലെ വ്യവസ്ഥകൾ പ്രകാരം പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികളായി രജിസ്റ്റർ ചെയ്യുകയും തരംതിരിക്കുകയും ചെയ്ത സർവീസ് കോഓപ്പറേറ്റീവ് ബാങ്കുകൾ എന്ന് പൊതുവെ അറിയപ്പെടുന്ന ചിറക്കൽ ബാങ്ക് പോലെ ഉള്ള സൊസൈറ്റികൾക്ക് സെക്‌ഷൻ 80P യുടെ ആനുകൂല്യത്തിന് അർഹതയുണ്ടോ എന്നാണ് ഒന്നാമത്തെ വിഷയം.
51. സെക്ഷൻ 80 പി പ്രകാരം ഇളവ് തീരുമാനിക്കുന്നതിനായി സെക്ഷൻ 139 (1) / (4) അല്ലെങ്കിൽ സെക്ഷൻ 142 (1) / 148 പ്രകാരം നിശ്ചയിച്ചിട്ടുള്ള സമയപരിധി കഴിഞ്ഞു സമർപ്പിച്ച അല്ലെങ്കിൽ വൈകി ഫയൽ ചെയ്ത റിട്ടേണുകളുടെ അടിസ്ഥാനത്തിൽ സെക്‌ഷൻ 80P യുടെ ആനുകൂല്യം നല്കാൻ വ്യവസ്ഥയുണ്ടോ എന്നതാണ് രണ്ടാമത്തെ വിഷയം.
52. ആദായനികുതി നിയമത്തിലെ സെക്‌ഷൻ 36 (1) (viia) അനുസരിച്ച് പിരിഞ്ഞു കിട്ടാൻ ബുദ്ധിമുട്ടാണെന്ന് തോന്നുന്ന സംശയാസ്പദമായ കടങ്ങളുമായി ബന്ധപെട്ടു പാക്‌സ് മാറ്റിവെക്കുന്ന കരുതൽ ഫണ്ട് സംഖ്യക്ക് ആദായനികുതി നിയമപ്രകാരം വല്ല കിഴിവിനും അർഹതയുണ്ടോ ? ഇതാണ് മൂന്നാമത്തെ വിഷയം.
53. കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്റ്റ്, 1969 ലെ വ്യവസ്ഥകൾ പ്രകാരം പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികളായി രജിസ്റ്റർ ചെയ്യുകയും തരംതിരിക്കുകയും ചെയ്ത സർവീസ് കോഓപ്പറേറ്റീവ് ബാങ്കുകൾ എന്ന് പൊതുവെ അറിയപ്പെടുന്ന ചിറക്കൽ ബാങ്ക് പോലെ ഉള്ള സൊസൈറ്റികൾക്ക് സെക്‌ഷൻ 80P യുടെ ആനുകൂല്യത്തിന് അർഹതയുണ്ടോ എന്നാണ് മേല്പറഞ്ഞതു പോലെ കോടതി പരിഗണിച്ച ഒന്നാമത്തെ വിഷയം. ആദ്യം ആ വിഷയം ചർച്ച ചെയ്യാം.
54. ചിറക്കൽ ബാങ്കിന് വേണ്ടി ഹാജരായ വക്കീൽ 80P യുടെ ആനുകൂല്യം ലഭിക്കാനുള്ള അർഹത നിഷേധിക്കുന്ന 80P (4 ) വകുപ്പിൽ നിന്നും പാക്സിനെ ഒഴിവാക്കിയിട്ടുണ്ടെന്നും അതിനാൽ തന്നെ 80P യുടെ ആനുകൂല്യങ്ങൾ നല്കണമെന്നും വാദിച്ചു. ചിറക്കൽ ബാങ്കിനെ 1969 ലെ കേരള കോഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് പ്രകാരം പ്രാഥമിക കാർഷിക സഹകരണ സൊസൈറ്റി (പാക്‌സ്) ആയി തരം തിരിച് രജിസ്‌ട്രേഷൻ നൽകിയിട്ടുള്ള സുപ്രധാനമായ വസ്തുത കോടതിയെ ധരിപ്പിച്ചു.
55. എന്നാൽ പാക്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ സഹകരണ സംഘങ്ങൾ ശെരിക്കും പറഞ്ഞാൽ ഒരു “കോഓപ്പറേറ്റീവ് ബാങ്ക്” ആണെന്നും അതിനാൽ 80P (4) വകുപ്പ് പ്രകാരം യാതൊരു ആനുകൂല്യങ്ങൾക്കും അർഹത ഇല്ലെന്നും കൂലംകഷമായി വാദിച്ചു. അതിനാൽ ഇൻകം ടാക്‌സ് അപ്പെല്ലറ്റ് ട്രിബുണലിന്റെ വിധി ശെരിയാണെന്നും അതിൽ കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നും കോടതിയിൽ ആദായനികുതി വകുപ്പ് ബോധിപ്പിച്ചു. സൊസൈറ്റിയുടെ പേരിന്റെ ഭാഗമായി കാർഷിക സഹകരണ സൊസൈറ്റി എന്ന വിശേഷണം ഉണ്ടെങ്കിലും അവർ ചെയ്യുന്ന പ്രവർത്തികളുടെ ഭൂരിഭാഗവും കാർഷികേതര ഇടപാടുകൾ ആണെന്നും അതിനാൽ അവരെ കാർഷിക സഹകരണ സംഘം എന്ന് പറയാൻ കഴിയില്ലെന്നും വാദിച്ചു.
55. എന്നാൽ പാക്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ സഹകരണ സംഘങ്ങൾ ശെരിക്കും പറഞ്ഞാൽ ഒരു “കോഓപ്പറേറ്റീവ് ബാങ്ക്” ആണെന്നും അതിനാൽ 80P (4) വകുപ്പ് പ്രകാരം യാതൊരു ആനുകൂല്യങ്ങൾക്കും അർഹത ഇല്ലെന്നും ആദായനികുതി വകുപ്പിന് വേണ്ടി ഹാജരായ വക്കീൽ കൂലംകഷമായി വാദിച്ചു. അതിനാൽ ഇൻകം ടാക്‌സ് അപ്പെല്ലറ്റ് ട്രിബുണലിന്റെ വിധി ശെരിയാണെന്നും അതിൽ കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നും കോടതിയിൽ ബോധിപ്പിച്ചു. സൊസൈറ്റിയുടെ പേരിന്റെ ഭാഗമായി കാർഷിക സഹകരണം എന്ന വിശേഷണം ഉണ്ടെങ്കിലും അവർ ചെയ്യുന്ന പ്രവർത്തികളുടെ ഭൂരിഭാഗവും കാർഷികേതര ഇടപാടുകൾ ആണെന്നും വാദിച്ചു.
56. പാക്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ സഹകരണ സംഘങ്ങൾ ശെരിക്കും പറഞ്ഞാൽ ഒരു “കോഓപ്പറേറ്റീവ് ബാങ്ക്” ആണെന്നും അതിനാൽ 80P (4) വകുപ്പ് പ്രകാരം യാതൊരു ആനുകൂല്യങ്ങൾക്കും അർഹത ഇല്ലെന്നും എന്ന ആദായനികുതി വകുപ്പിന്റെ വാദം കോടതി കേട്ട ശേഷം “കോഓപ്പറേറ്റീവ് ബാങ്ക്” എന്താണെന്ന് അറിയാനായി ബാങ്കിങ് റെഗുലേഷൻസ് ആക്ട് 1949 ലെ നിർവചനം പരിശോധിച്ചു. ബാങ്കിങ് റെഗുലേഷൻസ് ആക്ട് 1949 ലെ സെക്‌ഷൻ 5 (cci) പ്രകാരം “കോഓപ്പറേറ്റീവ് ബാങ്ക്” എന്ന് വെച്ചാൽ “പ്രൈമറി “കോഓപ്പറേറ്റീവ് ബാങ്ക്” എന്നാണ് അർഥം. അപ്പോൾ “പ്രൈമറി കോഓപ്പറേറ്റീവ് ബാങ്ക്” എന്താണെന്നു അറിയേണ്ടേ?.
57. “പ്രൈമറി കോഓപ്പറേറ്റീവ് ബാങ്ക്” എന്നാൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ ഒഴിച്ചുള്ള ബാങ്കിങ് ബിസിനസ് ചെയ്യുന്ന എല്ലാ സൊസൈറ്റികളും എന്നാണ് അർഥം. അങ്ങനെയെങ്കിൽ “കോഓപ്പറേറ്റീവ് ബാങ്ക്” എന്ന നിർവചനത്തിന്റെ പരിധിയിൽ പാക്‌സ് ഒരിക്കലും വരുന്നില്ല. അതുകൊണ്ട് പാക്സിനെ ഒരിക്കലും ഒരു “കോഓപ്പറേറ്റീവ് ബാങ്ക്” ആയി കണക്കാക്കാൻ കഴിയില്ല എന്ന് കോടതി കണ്ടെത്തി. 80P യുടെ ആനുകൂല്യങ്ങൾ കോഓപ്പറേറ്റീവ് ബാങ്കുകൾക്ക് മാത്രമേ നിഷേധിച്ചിട്ടുള്ളു. പാക്‌സ് “കോഓപ്പറേറ്റീവ് ബാങ്ക്” അല്ലാത്തതുകൊണ്ട് 80P യുടെ ആനുകൂല്യങ്ങൾ പാക്സിന് കൊടുക്കണം എന്ന് കോടതി അഭിപ്രായപ്പെട്ടു.
തുടരും..