ആദായനികുതി വിഷയത്തിൽ ‘മൂന്നാംവഴി’ യൊരുക്കുന്ന സഹകരണ സെമിനാർ ചൊവ്വാഴ്ച മഞ്ചേരിയിൽ.

adminmoonam

സഹകരണമേഖലയുടെ ജനകീയ സ്വഭാവം നഷ്ടപ്പെടുകയാണോ? റിസർവ് ബാങ്കിന്റെ നിയന്ത്രണം സഹകരണമേഖലയിൽ പൂർണ്ണമായി വരുമോ? എന്തെല്ലാം മേഖലകളിൽ ഏതെല്ലാം പ്രവർത്തനങ്ങൾ സഹകരണമേഖലയ്ക്ക് ചെയ്യാൻ സാധിക്കും? ഒപ്പം സഹകരണ മേഖല ഇനി എങ്ങോട്ട് ? ആദായനികുതി വകുപ്പിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ സഹകരണ മേഖലയെ എങ്ങനെ ബാധിക്കുന്നു.. ഇപ്പോളത്തെ പ്രതിസന്ധികളിൽ നിന്ന് എങ്ങനെ മറികടക്കാം… ചോദ്യങ്ങളും സംശയങ്ങളും സഹകാരികൾക്കും ജീവനക്കാർക്കും ഒരുപാടുണ്ട്.. രാഷ്ട്രീയത്തിനും മറ്റു ചിന്തകൾക്കും അതീതമായി സഹകരണ രാഷ്ട്രീയത്തിന്റെ ഒത്തൊരുമയുടെ കാലം അതിക്രമിചില്ലേ…

ഇന്നിന്റെ സാഹചര്യത്തിലാണ് ‘മൂന്നാംവഴി’ സഹകരണ മാഗസിൻ “ആദായനികുതിയും സഹകരണ പ്രസ്ഥാനവും” എന്ന വിഷയത്തിൽ മഞ്ചേരിയിൽ അർദ്ധദിന സെമിനാർ സംഘടിപ്പിക്കുന്നത്.(25.2.2020) ചൊവ്വാഴ്ച രാവിലെ 11ന് മഞ്ചേരി ഇന്ത്യൻ മാളിലെ റിക്രിയേഷൻ ഹാളിലാണ് സെമിനാർ. ആദായനികുതി വകുപ്പിലെയും ബാങ്കിംഗ് രംഗത്തെയും ക്രെഡിറ്റ് മേഖലയിലേയും സഹകരണ നിയമ രംഗത്തെയും വിദഗ്ധർ സെമിനാറിൽ സംശയങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സഹകാരികളും സഹകരണ ജീവനക്കാരും 790 92 62 612 എന്ന നമ്പറിൽ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *

Latest News