ആഘോഷങ്ങളൊഴിവാക്കി ‘കോഡ്പ’ ദുരിതബാധിതര്‍ക്കൊപ്പം
ആഘോഷങ്ങളൊഴിവാക്കി ‘കോഡ്പ’ ദുരിതബാധിതര്‍ക്കൊപ്പം
എല്ലാ ആഘോഷങ്ങളും കലാപരിപാടികളും ഒഴിവാക്കി കേരളത്തിലെ ദുരിതബാധിതര്‍ക്കായി പ്രവര്‍ത്തിക്കാനും സഹായിക്കാനും കോ-ഓപ്പറേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കോഡ്പ) തീരുമാനിച്ചു. പ്രളയബാധിത ജില്ലകളില്‍ പ്രവര്‍ത്തിച്ച അസോസിയേഷന്‍ അംഗങ്ങളെ കണ്ണൂര്‍ ജില്ലാബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ അഭിനന്ദിച്ചു.
റിട്ട. ജോയിന്റ് രജിസ്ട്രാര്‍ ടി.വി.ദാമോധരന്‍, റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ വത്സന്‍ അഞ്ചാംപീടിക എന്നിവര്‍ ദുരിതബാധിത മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിവരിച്ചു. കൂടുതല്‍ സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകതയും യോഗം വിലയിരുത്തി. അംഗങ്ങളില്‍ പലരും ഒരുമാസത്തെ പെന്‍ഷന്‍തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
റിട്ട.ജോയിന്റ് ഡയറക്ടര്‍ കെ.സുരേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് റിട്ട. ജോയിന്റ് രജിസ്ട്രാര്‍ ടി.വി.ദാമോധരന്‍ അധ്യക്ഷത വഹിച്ചു. റിട്ട. ജോയിന്റ് രജിസ്ട്രാര്‍ വി.എ.രാജന്‍, റിട്ട. അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.വനജം എന്നിവര്‍ സംസാരിച്ചു.