അർബൻ സഹകരണ സംഘങ്ങൾക്ക് സംസ്ഥാന, ജില്ലാ തലത്തിൽ ഫോറം രൂപീകരിക്കുന്നു:സഹകരണ വകുപ്പിൽ നിന്നുള്ള അവഗണനകൾകെതിരെ പ്രതിഷേധിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വേണ്ടിയാണ് ഫോറം.

adminmoonam

അർബൻ സഹകരണ സംഘങ്ങൾക്ക് സംസ്ഥാന, ജില്ലാ തലത്തിൽ ഫോറം രൂപീകരിക്കാൻ ബാങ്ക് സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനം.സഹകരണ വകുപ്പിൽ നിന്നുള്ള അവഗണനകൾകെതിരെ പ്രതിഷേധിക്കുന്നതിനും കാര്യങ്ങൾ ക്രോഡീകരിക്കുന്നതിനും വേണ്ടിയാണ് ഫോറം രൂപീകരിക്കുന്നത്.കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള അർബൻ സഹകരസംഘം സെക്രട്ടറിമാർ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്തു.

വർഷങ്ങളായി ക്രഡിറ്റ് മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന അർബൻ കോ.ഓപ്പ് സൊസൈറ്റികൾക്ക്‌ സർക്കാരിൽ നിന്നും സഹകരണ വകുപ്പിൽ നിന്നും നേരിട്ടു കൊണ്ടിരിക്കുന്ന അവഗണനകൾക്ക് എതിരെ പ്രതിഷേധിക്കുന്നതിനു വേണ്ടി അർബൻ കോഡിനേഷൻ കമ്മിറ്റി കണ്ണൂരിന്റെ നേത്യത്വത്തിൽ കേരളത്തിലെ മുഴുവൻ അർബൻ സംഘങ്ങളെയും ഉൾപ്പെടുത്തി നടത്തിയ ഓൺലൈൻ മീറ്റിൽ കേരളത്തിലെ 60 ൽ പരം അർബൻ സംഘങ്ങൾ പങ്കെടുത്തു. പങ്കെടുത്ത അർബൻ സംഘങ്ങളിലെ പ്രതിനിധികൾ നിലവിൽ സംഘങ്ങൾ നേരിടുന്ന ആശങ്കകൾ പങ്കുവെയ്ക്കുകയും ആയതിന് സംസ്ഥാന തലത്തിൽ ഒരു ഫോറം രൂപീകരിക്കണം എന്ന ആശയം മുന്നോട്ട് വച്ചു. അതിന് മുന്നോടി ആയി എല്ലാ ജില്ലകളിലും അർബൻ സഹകരണ സംഘങ്ങളുടെ ജില്ലാതലത്തിലുള്ള ഫോറം രൂപീകരിക്കാനും യോഗം തിരുമാനിച്ചു.

ക്രെഡിറ്റ് വിഭാഗത്തിൽ വരുന്ന അർബൻ സഹകരണ സംഘങ്ങളെ അദർ പ്രൈമറി ക്രെഡിറ്റ് സൊസൈറ്റി എന്ന പേരിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള സഹകരണ ചട്ട ഭേദഗതി പുനപരിശോധിക്കണമെന്നും, കേരള ബാങ്കിൽ ക്രെഡിറ്റ് സംഘങ്ങൾക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും അർബൻ സഹകരണ സംഘങ്ങൾക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിലവിൽ 200 ഓളം അർബൻ കോ.ഓപ്പ് സൊസൈറ്റികളുണ്ട്.1912 ൽ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ച സംഘങ്ങൾ വരെ ഇതിൽ ഉൾപ്പെടും. എങ്കിലും 2001 ൽ എം.വി.രാഘവൻ സഹകരണ മന്ത്രിയായപ്പോൾ ആണ് ഏറ്റവും കൂടുതൽ അർബൻ കോ.ഓപ്പ് സൊസൈറ്റികൾ രൂപീരിച്ചിട്ടുള്ളത്‌.

Leave a Reply

Your email address will not be published. Required fields are marked *

Latest News