അസംഘടിത തൊഴിൽ മേഖലയിലേക്കുള്ള സഹകരണമേഖലയുടെ വരവ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് തൊഴിൽ മന്ത്രി.
അസംഘടിത മേഖലയിലേക്കുള്ള സഹകരണമേഖലയുടെ വരവ് ഈ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഇത് ഈ മേഖലയ്ക്ക് കൂടുതൽ ഗുണം ചെയ്യുമെന്നും കൺസ്ട്രക്ഷൻ രംഗത്തേക്ക് സഹകരണമേഖല എത്തിയത് കോൺട്രാക്ടർമാരുടെ ചൂഷണം ഒഴിവാക്കാനും ഗുണനിലവാരം ഉറപ്പു വരുത്താനും സാധിച്ചെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കായണ്ണ ബസാർ കൈരളി ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ചടങ്ങിൽ സംഘം പ്രസിഡണ്ട് പി.പി. സജീവൻ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി.സതി, കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പദ്മജ, എ.സി.ബാലകൃഷ്ണൻ, അർജുൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സഹകാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
[mbzshare]