അര്‍ബന്‍ ബാങ്ക് : എന്‍.എസ്. വിശ്വനാഥന്‍കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ അഭിപ്രായമറിയിക്കാം
സഹകരണ അര്‍ബന്‍ ബാങ്കുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനു റിസര്‍വ് ബാങ്കിന്റെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍.എസ്. വിശ്വനാഥന്‍ ചെയര്‍മാനായി രൂപംകൊണ്ട വിദഗ്ധ സമിതി റിസര്‍വ് ബാങ്കിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനു റിപ്പോര്‍ട്ട് റിസര്‍വ് ബാങ്കിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇമെയില്‍ വഴി സെപ്റ്റംബര്‍ 30 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം. ഇങ്ങനെ കിട്ടുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച ശേഷമേ റിസര്‍വ് ബാങ്ക് വിദഗ്ധ സമിതിയുടെ ശുപാര്‍ശകളില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.ബാങ്കിംഗ് നിയന്ത്രണ നിയമത്തിലെ ഭേദഗതികള്‍ക്കനുസരിച്ച് സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എന്തൊക്കെ ആവശ്യമുണ്ടെന്ന് കണ്ടെത്തുന്നതിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ വിദഗ്ധ സമിതി രൂപവത്കരിച്ചത്.