അയ്കൂപ്‌സ് ഡ്രോണി ഗൃഹപ്രവേശന ചടങ്ങ് വിളിക്കുന്നത് മൂന്നു ഭാഷകളില്‍
‘എല്ലാവര്‍ക്കും നമസ്‌കാരം. ഞാന്‍ നിങ്ങളുടെ സ്വന്തം അയ്കൂപ്‌സ് ഡ്രോണിയാണ്.പുനലൂരിന്റെയും കേരളത്തിന്റെയും സൗന്ദര്യമല്ലേ ഞാന്‍ എന്നും നിങ്ങള്‍ക്ക് കാണിച്ച് തരുന്നത്.ഇന്നേ,ഞാനൊരു പുതിയ വീടിന്റെ പാല്കാച്ചല്‍ ചടങ്ങ് വിളിക്കാനും വീട് നിങ്ങള്‍ക്ക് കാണിച്ച് തരാനും ഇറങ്ങിയതാ.’
ഇന്ത്യയിലെ ആദ്യത്തെ സഹകരണ മീഡിയ പ്രൊഡക്ഷന്‍ ഹൗസായ അയ് കൂപ്‌സ് നിര്‍മ്മിച്ച മുപ്പത് സെക്കന്റ് വീഡിയോയിലെ ആദ്യ ഭാഗമാണിത്.
കൊല്ലം ജില്ലയിലെ പുനലൂര്‍ നിവേദ്യം വീടിന്റെ പാല് കാച്ച് ചടങ്ങിന് വേണ്ടിയാണ് വീഡിയോ നിര്‍മ്മിച്ചത്. ഹെലിക്യാം ഓപ്പറേറ്ററായ നിമേഷ് ആര്‍ പിള്ളയുടെ വീടാണ് നിവേദ്യം. സുഹൃത്തുക്കളെയും ബന്ധുക്കളെയും ഹെലിക്യാം ഗ്യഹപ്രവേശന ചടങ്ങുകള്‍ വിളിക്കുന്നതായിട്ടാണ് വീഡിയോയിലുള്ളത്. ഹെലിക്യാമിന്റെ രൂപത്തിലുള്ള പ്രിന്റഡ് കാര്‍ഡ് ഹെലിക്യാമില്‍ തൂക്കിയിട്ടിട്ടുണ്ട്. മുപ്പത് സെക്കന്റ് വീതമുള്ള വീഡിയോയാണ് റിലീസ് ചെയ്തിട്ടുള്ളത്. മലയാളം ഇംഗ്ലീഷ് തീയതി വിലാസം വീഡിയോയിലുണ്ട്. ഹിന്ദി ഇംഗ്ലീഷ് മലയാളം ഭാഷകളിലാണ് വീഡിയോ.ഗ്യഹ പ്രവേശന ചടങ്ങിന്റെ കാര്‍ഡും വ്യത്യസ്ത ഡിസൈനിംഗിലാണ് ചെയ്തിരിക്കുന്നത്. ഹെലിക്യാമും റിമോട്ടും വീടും ആകാശവും കാര്‍ഡിലുണ്ട്.വീഡിയോയുടെ സ്‌ക്രിപ്റ്റും നിര്‍മ്മാണവും ചെയ്തത് അയ്കൂപ്‌സ് പ്രസിഡന്റും ക്രിയേറ്റീവ് ഹെഡുമായ മുഹമ്മദ് ഷാഫിയാണ്.