അയ്കൂപ്‌സിന് കത്തെഴുതിയാല്‍ രണ്ടായിരം രൂപ നേടാം
സഹകരണ ചരിത്രത്തിലെ ആദ്യത്തെ യുവ സഹകരണ മീഡിയ പ്രൊഡക്ഷന്‍ ഹൗസായ അയ്കൂപ്‌സ് കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. ‘അയ്ക്കൂപ്‌സ് ഇതുവരെ’എന്ന വിഷയത്തിലാണ് കത്തെഴുതേണ്ടത്. സംഘത്തിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മത്സരം നടത്തുന്നത്. രണ്ടായിരം രൂപയാണ് സമ്മാനം. മികച്ച കൈയ്യക്ഷരത്തിനും സമ്മാനം ലഭിക്കും. പോസ്റ്റ്കാര്‍ഡ്, ഇന്‍ലാന്‍ഡ്, കവര്‍ലെറ്റര്‍ എന്നിവ ഉപയോഗിച്ച്് സ്വന്തം കൈയ്യക്ഷരത്തില്‍ വേണം കത്ത് തയ്യാറാക്കാന്‍. 2024 ഫെബ്രുവരി 20 ആണ് കത്തയക്കാനുള്ള അവസാന തീയതി. സമ്മാന തുക പണമായി രണ്ടാമത് വാര്‍ഷികാഘോഷ പരിപാടിയില്‍ നല്‍കും.
പേന, പെര്‍മനന്റ് പേന എന്നിവ മാത്രമേ കത്ത് എഴുതുവാന്‍ ഉപയോഗിക്കാവു.(നീല, കുറുപ്പ് നിറങ്ങള്‍ മാത്രം) ഇലക്ട്രോണിക് മെയില്‍, ഫാക്സ് എന്നിവ സ്വീകരക്കുന്നതല്ല. പ്രായപരിധിയില്ല. സ്‌കൂള്‍ കോളേജ് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. പോസ്റ്റ് കാര്‍ഡ് രൂപത്തിലാണ് കത്തെഴുത്ത് മത്സരത്തിന്റെ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.