അപ്രൈസര്‍മാരുടെയും കളക്ഷന്‍ ഏജന്റുമാരുടെയും പെന്‍ഷന്‍ പ്രായം കൂട്ടി

Deepthi Vipin lal

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ അപ്രൈസര്‍മാരുടെയും കളക്ഷന്‍ ഏജന്റുമാരുടെയും സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കി. പെന്‍ഷന്‍ പ്രായം 70വയസ്സായും പ്രതിമാസ വേതനം 5000 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

പ്രാഥമിക സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന അപ്രൈസര്‍മാര്‍ക്കും കളക്ഷന്‍ ഏജന്റുമാര്‍ക്കുമാണ് വേതനം പുതുക്കി നിശ്ചയിച്ചത്. അതേസമയം, മറ്റ് സംഘങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് സേവന-വേതന പരിഷ്‌കരണം ബാധകമാക്കിയിട്ടില്ല. വര്‍ദ്ധിപ്പിച്ച പ്രതിമാസ വേതനത്തിന് ആനുപാതികമായി പെന്‍ഷന്‍ വിഹിതം നല്‍കണം.

അര്‍ബന്‍ ബാങ്കുകളിലെ കമ്മീഷന്‍ ഏജന്റുമാര്‍ക്ക് സ്ഥിര ശമ്പളം നല്‍കുന്നതിന് പുതിയ ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം വിലക്കുണ്ട്. കമ്മീഷന്‍ ഏജന്റുമാര്‍ക്ക് സ്ഥിര വേതനം നിശ്ചയിക്കുന്നത് അവരെ ജീവനക്കാരായി കണക്കാക്കുന്നതിന് തുല്യമായാണ്. കമ്മീഷന്‍ ഏജന്റുമാരെ ജീവനക്കാരായി കണക്കാക്കുന്നതും കമ്മീഷനല്ലാതെ മറ്റ് സേവന വേതന വ്യവസ്ഥകള്‍ നല്‍കുന്നതും കേന്ദ്ര നിയമം വിലക്കുന്നുണ്ട്.

അര്‍ബന്‍ ബാങ്കുകളില്‍ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി വ്യവസ്ഥകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍.ബി.ഐ. നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാകും അര്‍ബന്‍ ബാങ്കുകളിലെ കമ്മീഷന്‍ ഏജന്റുമാരായി ജോലി ചെയ്യുന്നവരുടെ മാസവേതനം സംബന്ധിച്ച് വ്യക്തതയുണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *

Latest News