അപേക്ഷാഫോമുകളില്‍ ഇനി മാപ്പും മാപ്പപേക്ഷയും വേണ്ട
സര്‍ക്കാര്‍ഓഫീസുകളിലെ അപേക്ഷാഫോമുകളില്‍നിന്നു മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകള്‍ നീക്കം ചെയ്യണമെന്നു ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകള്‍ക്കും വകുപ്പുമേധാവികള്‍ക്കും നിര്‍ദേശം നല്‍കി. മാപ്പ് ചോദിക്കുന്നു / ക്ഷമ ചോദിക്കുന്നു എന്ന പ്രയോഗം അപേക്ഷകന്‍ ഗുരുതരമായ കുറ്റമോ വലിയ അപരാധമോ ചെയ്തു എന്ന അര്‍ഥമാണു സമൂഹത്തിലുണ്ടാക്കുന്നത് എന്നു സര്‍ക്കാരിന്റെ ശ്രദ്ധയില്പ്പെട്ടതിനെത്തുടര്
വിവിധ സര്‍ക്കാര്‍സേവനങ്ങള്‍ നേടിയെടുക്കാന്‍ നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ വൈകുമ്പോഴാണു മാപ്പ് ചോദിക്കുന്ന / ക്ഷമ ചോദിക്കുന്ന അപേക്ഷ സമര്‍പ്പിക്കാറുള്ളത്. യഥാസമയം അപേക്ഷ സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസം ഗുരുതരമായ കുറ്റമോ വലിയ അപരാധമോ ആണ് എന്ന ധാരണയാണു പൊതുസമൂഹത്തിലുണ്ടാക്കുന്നത് എന്നതിനാലാണു മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം എന്നീ വാക്കുകള്‍ ഒഴിവാക്കുന്നത്. ഇനി അപേക്ഷയില്‍ കാലതാമസം മാപ്പാക്കുന്നതിന് എന്നതിനു പകരം കാലതാമസം പരിഗണിക്കാതെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന് എന്ന് ഉപയോഗിക്കാനാണു നിര്‍ദേശം.