അന്താരാഷ്ട്ര സഹകരണ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം നാളെ 

moonamvazhi

അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂലൈ 01) തിരുവനന്തപുരം ജവഹർ സഹകരണഭവനിൽ നടക്കുമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 9.30ന് സഹകരണസംഘം രജിസ്ട്രാർ ടി.വി സുഭാഷ് സഹകരണ പതാക ഉയർത്തും. 10.30 മുതൽ ‘സുസ്ഥിര വികസനത്തിന് സഹകരണസംഘങ്ങൾ’ എന്ന വിഷയത്തിൽ സെമിനാർ ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമൻ വിഷയം അവതരിപ്പിക്കും.

ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സഹകരണം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി. വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി. ആന്റണി രാജു അധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം പറയും.

സഹകരണ സമ്മേളനത്തിൽ മികച്ച സഹകരണ സംഘങ്ങൾക്കുള്ള 2023 സഹകരണ അവാർഡ് വിതരണം ചെയ്യും. 100 വർഷം പൂർത്തിയായ സംഘങ്ങൾക്കുള്ള ആദരവ്, സഹകരണ ലൈബ്രറികൾക്കുള്ള ആദരവ്, രണ്ടാംഘട്ടം കെയർഹോം പദ്ധതിയുടെ ഭാഗമായി തൃശ്ശൂരിലെ പഴയന്നൂരിൽ നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ചയത്തിൽ സ്ഥാപിക്കുന്ന ലൈബ്രറിക്കുള്ള പുസ്തകങ്ങൾ കൈമാറൽ എന്നിവയും നടക്കും. വി. ജോയി. എം.എൽ.എ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ സി. കെ. ശശീന്ദ്രൻ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റി ഗ്യാരന്റി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ കെ. പി. സതീഷ് ചന്ദ്രൻ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ. സനൽ കുമാർ, കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എക്‌സാമിനേഷൻ ബോർഡ് ചെയർമാൻ, എസ്. യു. രാജീവ്, സഹകരണ ആഡിറ്റ് ഡയറക്ടർ ഷെറിൻ, ജയചന്ദ്രൻ, വി.കെ. വിനയകുമാർ, അനിൽകുമാർ എന്നിവർ ആശംസകൾ നേരും. സഹകരണസംഘം രജിസ്ട്രാർ സുഭാഷ് ടി.വി നന്ദി പറയും.

Leave a Reply

Your email address will not be published. Required fields are marked *

Latest News