ഹോമിയോപ്പതി ക്ലിനിക്കുകൾ ആരംഭിക്കാനൊരുങ്ങി ഹോമിയോപ്പതി ഫിസിഷ്യൻസ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി.

adminmoonam

കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഹോമിയോപ്പതി ക്ലിനിക്കുകൾ ആരംഭിക്കാൻ കോഴിക്കോട് ജില്ല ഹോമിയോപ്പതി ഫിസിഷ്യൻസ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി ജനറൽബോഡി യോഗം തീരുമാനിച്ചു. ഡോക്ടർ. കെ.എം
ഉവൈസാണ് സൊസൈറ്റിയുടെ പുതിയ പ്രസിഡന്റ്. ഡോക്ടർ. ടി.കെ.ഹരീന്ദ്രനാഥനാണ് വൈസ് പ്രസിഡന്റ്.

സൊസൈറ്റിയുടെ പുതിയ ഭാരവാഹികളെ അനുമോദിക്കുന്നതിനൊപ്പം പ്രവർത്തന അവലോകനവും ബഡ്ജറ്റും ജനറൽബോഡി യോഗത്തിൽ ചർച്ചയായി. യോഗം സൊസൈറ്റിയുടെ പുതിയ പ്രസിഡന്റ് ഡോക്ടർ കെ.എം.ഉവൈസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഡോക്ടർ.ടി.കെ.ഹരീന്ദ്രനാഥൻ, ഡോക്ടർ.എം.ജി.ഉമ്മൻ, സെക്രട്ടറി ഡോക്ടർ.ഹാജറ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News