ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍: ബോധവത്കരണ പരിപാടിയില്‍ സംഘങ്ങള്‍ക്കും പങ്കെടുക്കാം  

moonamvazhi

മനുഷ്യനാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ അന്തരീക്ഷത്തിനു താങ്ങാന്‍ കഴിയുന്ന തുലനാവസ്ഥയിലെത്തിക്കുക എന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരിനു കീഴിലുള്ള ജലവിഭവ വികസന വിനിയോഗകേന്ദ്രം 2024 ജനുവരി 9, 10 തീയതികളില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര CWRDM സബ്‌സെന്ററില്‍ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ താല്‍പ്പര്യമുള്ള സഹകരണസംഘങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണെന്നു സഹകരണസംഘം രജിസ്ട്രാര്‍ അറിയിച്ചു. 5000 രൂപയും 18 ശതമാനം ജി.എസ്.ടി.യുമാണു രജിസ്‌ട്രേഷന്‍ഫീസ്. ഡിസംബര്‍ 22 നു മുമ്പായി രജിസ്റ്റര്‍ ചെയ്യണം.

കാര്‍ബണ്‍ പാദമുദ്ര ( Carbon footprint ) യും അതിന്റെ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് അറിവും ബോധവത്കരണവുമുണ്ടാക്കലാണു പരിശീലനപരിപാടിയുടെ ലക്ഷ്യം. കാര്‍ബണ്‍ പാദമുദ്രയുടെ പശ്ചാത്തലം, അതിന്റെ നിലവാരവും റിപ്പോര്‍ട്ടിങ് ചട്ടക്കൂടും, കാര്‍ബണ്‍ പാദമുദ്ര കണക്കാക്കുന്നതിനുള്ള പരിശീലനം, കേസ് സ്റ്റഡി എന്നിവ പരിശീലനപരിപാടിയില്‍പ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

Latest News