ഹഡിൽ കേരള: വെള്ളി,ശനി ദിവസങ്ങളിൽ തിരുവനന്തപുരത്ത്.

adminmoonam

ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട്‌അപ്പ് സമ്മേളനം “ഹഡില്‍ കേരള”യുടെ രണ്ടാം പതിപ്പ് വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരത്തു നടക്കും. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാങ്കേതിക വിദഗ്ദ്ധരും മാര്‍ക്കെറ്റിംഗ് രംഗത്തെ പ്രമുഖരും നയകര്‍ത്താക്കളും പങ്കെടുക്കുന്ന സംഗമം കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ് മേഖലയിലെ പുരോഗതിക്ക് വേഗമേകും. സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ക്കു പുറമെ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാരുമായി സഹകരിക്കുന്നതിനുള്ള വേദിയുമൊരുക്കും.

ബ്ലോക്ക്ചെയിന്‍, നിര്‍മിത ബുദ്ധി, ബിഗ്‌ ഡേറ്റ, ഇന്റര്‍നെറ്റ്‌ ഓഫ് തിങ്ങ്സ്‌, ഡിജിറ്റില്‍ വിനോദ മേഖല, ഒഗ്മെന്‍റെഡ് റിയാലിറ്റി, വെര്‍ച്ച്വല്‍ റിയാലിറ്റി, ഇ-ഗവേര്‍ണന്‍സ്, യൂസര്‍ ഇന്റര്‍ഫേസ്/എക്സ്പീരിയന്‍സ് തുടങ്ങി വിപ്ലവകരമായ സാങ്കേതിക വിദ്യകളിലാണ് ഇത്തവണ ഹഡില്‍ കേരള ഊന്നല്‍ നല്‍കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!