സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് ഇല്ല: പകരം 6 ദിവസത്തെ ശമ്പളംവീതം 5 മാസം പിടിക്കും.

adminmoonam

സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് ഒഴിവാക്കി. പകരം 6 ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കും.സാലറി ചലഞ്ചിന് പകരം പുതിയ നിർദ്ദേശമാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായത്.സർക്കാർ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽ നിന്ന് ആറു ദിവസത്തെ ശമ്പളം പിടിക്കാൻ മന്ത്രിസഭാ യോഗത്തിൽ ധനമന്ത്രി തോമസ് ഐസക് നിർദ്ദേശം വെക്കുകയായിരുന്നു. ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നൽകുന്നതിന് പകരമായാണ് ഈ നിർദേശം അവതരിപ്പിച്ചത്. പിന്നീട് പ്രതിസന്ധി പരിഹരിക്കപ്പെടുമ്പോൾ തുക ജീവനക്കാർക്ക് മടക്കി നൽകാമെന്നും നിർദേശമുണ്ട്. പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് മാതൃക ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം. മാസം തോറും 6 ദിവസത്തെ ശമ്പളം വീതം അഞ്ച് മാസമാണ് സർക്കാർ പിടിക്കുക. ശമ്പളം പിടിക്കുന്നതിൽ നിന്ന് ഒരു ജീവനക്കാരനും ഇളവുണ്ടായിരിക്കില്ലെന്നാണ് അറിഞ്ഞത്
ആറു ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കുമ്പോൾ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക സർക്കാരിന് ലഭിക്കും.

ധനമന്ത്രിയുടെ നിർദ്ദേശത്തിന് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി.ഈ രീതിയിൽ ശമ്പളം പിടിക്കുന്നത് ജീവനക്കാർക്ക് അധികഭാരമാവില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. കൊറോണ പ്രതിരോധത്തിന് അടിയന്തിര സാമ്പത്തിക സഹായമാണ് വേണ്ടത്. അതിനാൽ കൂടുതൽ മാസം എടുത്തുള്ള ശമ്പളം പിടിക്കൽ ഗുണം ചെയ്യില്ലെന്നുമാണ് സർക്കാർ വിലയിരുത്തൽ. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ, പിടിക്കുന്ന ശമ്പളം പിന്നീട് ജീവനക്കാർക്ക് മടക്കി നൽകാമെന്നാണ് മറ്റൊരു നിർദേശം.20,000 രൂപയിൽ താഴെ വരുമാനമുള്ള പാർട്ട്ടൈം ജീവനക്കാർക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാമെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News