സ്വാതന്ത്ര്യത്തിന്റെ ഓർമ്മകൾ പുതുക്കി സഹകരണ സ്ഥാപനങ്ങളിലും ദേശീയപതാക പാറിപ്പറന്നു.

adminmoonam

സ്വാതന്ത്ര്യത്തിന്റെ ഓർമ്മകൾ പുതുക്കി സഹകരണ സ്ഥാപനങ്ങളിലും ദേശീയപതാക പാറിപ്പറന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആയിരുന്നു സഹകരണ സ്ഥാപനങ്ങളിൽ രാവിലെ പതാക ഉയർത്തിയത്. രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനം മധുരം പങ്കുവച്ച് ആഘോഷിച്ചു.
ജനാധിപത്യത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃക ഉയര്‍ത്തിപ്പിടിക്കാനും നമുക്ക് സ്വാതന്ത്ര്യം നേടിത്തരാനായി ജീവന്‍ ബലിയര്‍പ്പിച്ചവരെ നന്ദിയോടെ ഓർക്കാനും സഹകാരികളും മറന്നില്ല.

“സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശാഭിമാനികള്‍ക്കു പ്രണാമം”

കേരള ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി എസ് രാജൻ ദേശീയ പതാക ഉയർത്തി കൊണ്ട് സന്ദേശം നൽകി. ചീഫ് ജനറൽ മാനേജർ കെ.സി. സഹദേവൻ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.


എല്ലാവർക്കും മൂന്നാംവഴിയുടെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ…..

Leave a Reply

Your email address will not be published.

Latest News
error: Content is protected !!